ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ് ജാസ്മിൻ ജാഫറും അഭിഷേകവും. പരിപാടിക്ക് പുറത്ത് ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ജാസ്മിൻ. അതേസമയം വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളാണ് അഭിഷേക്.
ഇപ്പോൾ തന്റെ വിവാഹ സങ്കല്പങ്ങൾ ജാസ്മിൻ തുറന്നു പറയുകയാണ്. തൻറെ സ്വഭാവം ഉള്ള ഒരാളെ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാണ് ഇവർ പറയുന്നത്. ഋഷി, അഭിഷേക്, ജിന്റോ എന്നിവരോട് ആണ് ജാസ്മിൻ ഈ കാര്യം പറഞ്ഞത്. തൻറെ സ്വഭാവമുള്ള ഒരാളെ ഒരിക്കലും താൻ വിവാഹം ചെയ്യില്ല എന്നും എൻറെ ഈ കൊണം അണ്ടർസ്റ്റാൻഡ് ചെയ്യുന്ന ഒരു ഓപ്പോസിറ്റ് ക്യാരക്ടർ ഉള്ള വ്യക്തിയെ വിവാഹം ചെയ്യുവാനാണ് താൻ താല്പര്യപ്പെടുന്നത് എന്നും ജാസ്മിൻ കൂട്ടിച്ചേർക്കുന്നു.
പിന്നീട് അഭിഷേകിനെ വിവാഹം ചെയ്യുവാനാണ് താൻ താല്പര്യപ്പെടുന്നത് എന്നും ജാസ്മിൻ പറഞ്ഞു. ഈ സമയം അഭിഷേക് പറഞ്ഞത് ഇങ്ങനെയായിരുന്നു – എന്റെ ജീവിതം നായ നക്കി. എന്നാൽ ജാസ്മിൻ ഇത് തമാശയ്ക്ക് പറഞ്ഞതാണ്. തമാശക്ക് തന്നെയാണ് അഭിഷേക് മറുപടി നൽകിയത്. പിന്നീട് തനിക്ക് എന്താണ് ഒരു കുറവ് എന്ന് ചോദിച്ചു കൊണ്ട് ജാസ്മിൻ അഭിഷേകിന്റെ പിന്നാലെ നടക്കുന്നുണ്ട്. നിനക്ക് കുറവുകൾ മാത്രമേ ഉള്ളൂ എന്നായിരുന്നു അഭിഷേക് നൽകിയ രസകരമായ മറുപടി.
അതേസമയം ഗബ്രി എന്ന മത്സരാർത്ഥിയുമായി പരിധിയിൽ കവിഞ്ഞ സൗഹൃദം ജാസ്മിൻ ഉണ്ടായിരുന്നു എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഗബ്രി പോയതോടെ ജാസ്മിൻ വീണ്ടും ആക്ടീവായി എന്നും ഇങ്ങനെ തന്നെ പോയാൽ കപ്പ് അടിക്കാൻ സാധ്യതയുണ്ട് എന്നുമാണ് ജിന്റോ ഫാൻസ് ഒഴികെയുള്ളവർ പറയുന്നത്. നിലവിൽ സമൂഹമാധ്യമങ്ങളിലെ ഫാൻ പവർ നോക്കുകയാണെങ്കിൽ ജിൻ്റോ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം മാത്രമാണ് ജാസ്മിൻ ഉള്ളത്. എന്നാൽ പലപ്പോഴും രണ്ടും മൂന്നും സ്ഥാനങ്ങളിലായി അർജുൻ വന്നു പോകാറുണ്ട്. എങ്ങനെയാണ് അർജുൻ അവിടെ നിൽക്കുന്നത് എന്ന് അർജുൻ ഫാൻസിന് പോലും ഇതുവരെ മനസ്സിലായിട്ടില്ല.