Film News

രജനീകാന്ത് 2 മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന സത്യം നിങ്ങൾക്ക് അറിയുമോ? നിങ്ങളും ആ സിനിമകൾ കണ്ടിട്ടുണ്ടാകും, പക്ഷേ ശ്രദ്ധിച്ചു കാണില്ല, ഏതൊക്കെയെന്ന് മനസ്സിലായോ?

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. തമിഴ് സൂപ്പർസ്റ്റാർ ആരെങ്കിലും ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ ഒന്നുമില്ലാതെ സ്വീകരിക്കപ്പെട്ടവ ആണ്. ഇന്ത്യക്കു പുറമേ ജപ്പാനിലും ധാരാളം ആരാധകർ ഉണ്ട് ഇദ്ദേഹത്തിന്. മുത്തു എന്ന സിനിമ മുതൽ രജനീകാന്ത് ചിത്രങ്ങൾ എല്ലാം തന്നെ ജപ്പാനിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്ന ആണ്. അടുത്തിടെ പുറത്തിറങ്ങിയ ദർബാർ എന്ന ചിത്രം ഇന്ത്യയിൽ പരാജയമായിരുന്നു എങ്കിലും ജപ്പാനിൽ വലിയ വിജയമായിരുന്നു.

- Advertisement -

രജനീകാന്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അതുപോലെതന്നെ താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു മലയാള സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. ഇത് ഏതൊക്കെയാണ് എന്ന് നിങ്ങൾക്കറിയുമോ? ഒരു പക്ഷെ നിങ്ങളും ആ സിനിമകൾ കണ്ടിട്ടുണ്ടാവും. പക്ഷേ ശ്രദ്ധിച്ചു കാണില്ല. 1980കളിലാണ് ഈ രണ്ടു സിനിമയും റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയം ഉണ്ടാവില്ല.

1979 വർഷത്തിലാണ് രജനികാന്ത് ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന സിനിമയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. കമറുദ്ദീൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരേ സമയം മലയാളത്തിലും തമിഴിലും ഒരുക്കിയ ചിത്രമായിരുന്നു ഇത്. ആരായിരുന്നു ഈ സിനിമയുടെ സംവിധായകൻ എന്നറിയുമോ? ഐവി ശശി ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. ഈ സിനിമയിലെ നായകൻ ആയി എത്തിയത് ആരാണ് എന്ന് അറിയുമോ? സാക്ഷാൽ കമലഹാസൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. ജെമിനി ഗണേശൻ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തിയിട്ടുണ്ട്.

ഇതു കൂടാതെ മറ്റൊരു മലയാളസിനിമയിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം അഭിനയിച്ച രണ്ടാമത്തെയും അവസാനത്തെയും മലയാളസിനിമ ആണ് ഇത്. ഗർജനം എന്നാണ് ഈ സിനിമയുടെ പേര്. വിജയ് എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഒരേ സമയം മൂന്ന് ഭാഷകളിൽ ആയിരുന്നു ഈ സിനിമ ഒരുക്കിയത്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും ഈ സിനിമ ഒരുക്കിയിരുന്നു. 1981 വർഷത്തിൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. സി വി രാജേന്ദ്രൻ ആള് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തിയത് മാധവി ആയിരുന്നു. ഇളയരാജ ആയിരുന്നു മ്യൂസിക്.

Athul

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

38 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

54 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

1 hour ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago