മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂനം ബജ്വ. തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അന്യഭാഷകളിൽ എല്ലാം തന്നെ താരത്തിന് ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. മലയാളത്തിൽ നിന്നുമാണ് താരത്തിന് കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത് എന്ന് നിസംശയം പറയാം. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരും അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
സൂപ്പർതാരങ്ങൾ അണിനിരന്ന ചൈന ടൗൺ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശിക്കാരി എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളായി മാറി താരം. ഇന്നും ധാരാളം ആരാധകർ ആണ് താരത്തിന് കേരളത്തിൽ ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് പുറത്തുവരുന്നത്. ഞങ്ങൾ ഈ വാർത്ത ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് മലയാളികൾ പറയുന്നത്.
ഇരട്ട വിശേഷം ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഓണത്തിന് ഇറങ്ങാൻ പോകുന്ന രണ്ട് സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമകളിൽ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഈ സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേം ഹൂ മൂസ എന്ന സിനിമയിലും താരം ഹൃദയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓണം റിലീസ്സുകൾ ആയിട്ട് സെപ്റ്റംബർ മാസത്തിൽ ആയിരിക്കും ഈ രണ്ടു സിനിമകളും റിലീസ് ചെയ്യുന്നത്.