മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അൻസിബ. ദൃശ്യം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് ആറാമത്തെ സീസണിലെ സജീവ മത്സരാർത്ഥിയായിരുന്നു താരം. എന്നാൽ വീടിനുള്ളിൽ മറ്റുള്ളവരെ പോലെ അധികം ഒച്ചയും ബഹളവും ഒന്നും ഉണ്ടാക്കാതെ വളരെ സൈലൻറ് ആയിട്ടായിരുന്നു ഇവരുടെ ഗെയിം. ആദ്യമൊക്കെ ഇവരെ കട്ടിൽ റാണി എന്നുവിളിച്ച് അധിക്ഷേപിക്കുമായിരുന്നു എങ്കിലും പിന്നീട് പ്രേക്ഷകർ ഇവരുടെ ഗെയിം പ്ലാൻ മനസ്സിലാക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇവർ നല്ല രീതിയിൽ ഗെയിം കളിച്ചു വന്നപ്പോഴേക്കും ഇവർ പരിപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോൾ സീസൺ അതിൻറെ അവസാനത്തെ ദിവസങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആരായിരിക്കും ടോപ് ത്രീയിൽ ഉണ്ടാവുക എന്ന് പ്രവചിക്കുകയാണ് ഇപ്പോൾ താരം.
ഉടൻതന്നെ അൻസിബ വീണ്ടും വീട്ടിലേക്ക് തിരിച്ചു കയറുന്നതാണ്. അതിനു മുന്നോടിയായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്രയും നാൾ തന്നെ എല്ലാവരും ദൃശ്യം സിനിമയിലെ അഞ്ചു ജോർജ് ആയിട്ടാണ് കണ്ടത് എന്നും എന്നാൽ ഇപ്പോൾ തന്നെ അൻസിബയായി കാണാൻ തുടങ്ങി എന്നും അതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
ഒരുപാട് ആരാധകർ ആണ് ഇവർക്ക് പുറത്തുള്ളത്. കുറച്ച് ആരാധകർ ഇവരുടെ വീട്ടിലെത്തി ഇവർക്ക് ഒരു സ്വർണത്തിന്റെ മോതിരം സമ്മാനമായി നൽകിയിരുന്നു. ഒരിക്കലും പൈസ ഉണ്ടായിട്ട് ആയിരിക്കില്ല അവർ അത് തന്നത് എന്നും ജനങ്ങളുടെ സമ്മാനമാണ് ഈ മോതിരം എന്നും അതുകൊണ്ടുതന്നെ ഇത് തനിക്ക് വിലമതിക്കാൻ ആകാത്തതാണ് എന്നുമാണ് താരം ഈ സമ്മാനത്തെ കുറിച്ച് പറയുന്നത്. ഇതുകൂടാതെ അൻസിബയുടെ ഒരുപാട് വ്യത്യസ്ത ഫോട്ടോകൾ ഫ്രെയിം ചെയ്തു അൻസിബയ്ക്ക് നൽകുകയും ചെയ്തു അവർ.
അതേസമയം ടോപ്പ് ത്രീയിൽ ജിന്റോ, അഭിഷേക്, ഋഷി എന്നിവർ ആയിരിക്കും ഉണ്ടാവുക എന്നാണ് അൻസിബ പ്രവചിക്കുന്നത്. അൻസിബ വീടിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ ഇവർ മൂന്നുപേരും ആയിട്ടായിരുന്നു ഏറ്റവും കൂടുതൽ ബോണ്ടിംഗ്. അതുകൊണ്ടുതന്നെയാണ് അൻസിബ ഇവരുടെ മൂന്ന് പേരുകൾ പറഞ്ഞത് എന്നുമല്ലാതെ അൻസിബയും അനലൈസ് ചെയ്തിട്ടല്ല പറഞ്ഞത് എന്നുമാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്. പ്രേക്ഷകരുടെ ഒരു അനുമാന പ്രകാരം ജാസ്മിൻ ആയിരിക്കും ഒന്നാം സ്ഥാനത്ത് ഉണ്ടാവുക. ജാസ്മിൻ കഴിഞ്ഞാൽ ജിന്റോ ആയിരിക്കും രണ്ടാംസ്ഥാനത്തും ഉണ്ടാവുക. മൂന്നാം സ്ഥാനത്ത് മിക്കവാറും അർജുൻ അല്ലെങ്കിൽ ഋഷി എന്നിവരിൽ ഒരാളായിരിക്കും ഉണ്ടാവുക.