മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും സാമന്ത അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ഒന്നും ലഭിക്കാത്ത സ്വീകാര്യത ആണ് സാമന്തയ്ക്ക് ലഭിക്കുന്നത്. ഇതിന് കാരണം സാമന്ത സിനിമകൾ എല്ലാം തന്നെ കേരളത്തിൽ വലിയ സ്വീകരണം ആയിരുന്നു നേടിയത് എന്നതുകൊണ്ടുതന്നെ. നിരവധി വിജയ് സൂര്യ സിനിമകളിലെ നായിക ആയിരുന്നു സാമന്ത.
തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു ഇവരുടെ ഭർത്താവ്. പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്. എന്ത് കാരണം കൊണ്ടാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ഗോസിപ്പുകൾ ആണ് കേട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഈ വിഷയത്തിൽ ആദ്യമായി മനസ്സ് തുറക്കുകയാണ് സാമന്ത എന്നാണ് സൂചനകൾ. ഹോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് കരൻജോഹർ. വിവാഹബന്ധങ്ങൾ തകരുവാൻ കരൻ ജോഹർ ആണ് കാരണം എന്നാണ് സാമന്ത പറയുന്നത്. കറന്റ് അവതരിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ പരിപാടികളിൽ ഒന്നാണ് കോഫി വിത്ത് കരൺ. ഹോട്ട് സ്റ്റാറിൽ ആണ് ഇപ്പോൾ ഈ പരിപാടി സംപ്രെക്ഷണം ചെയ്യുന്നത്. ഈ പരിപാടിയിൽ അതിഥിയായി എത്തിക്കൊണ്ട് ആയിരുന്നു സാമന്തയും വിജയ് ദേവരകൊണ്ടയും ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
“വിവാഹബന്ധങ്ങൾ തകരുന്നതിന് നിങ്ങളാണ് കാരണം. നിങ്ങൾ എന്താണ് സിനിമയിൽ കാണിക്കുന്നത്? ജീവിതം എന്നു പറയുന്നത് കഭി ഖുഷി കബി ഗം സിനിമയിൽ കാണുന്നതുപോലെ വളരെ സന്തോഷം നിറഞ്ഞതാണ് എന്നല്ലേ? എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല സംഗതി. ജീവിതം എന്നു പറയുന്നത് കെജിഎഫ് എന്ന സിനിമയിൽ കാണുന്നതുപോലെയാണ്” – ഇതായിരുന്നു സാമന്ത പരിപാടിയിൽ പറഞ്ഞത്. അതേസമയം എന്തുകൊണ്ടാണ് വിവാഹമോചനം നേടിയത് എന്ന കാര്യത്തിൽ സാമന്ത എന്തെങ്കിലും വെളിപ്പെടുത്തൽ നടത്തുന്നുണ്ടോ എന്ന് ഇതുവരെ അറിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ പരിപാടി കാണുക തന്നെ വേണ്ടിവരും.