Film News

മലയാള സിനിമയിലെ താരങ്ങളെ സ്പൂഫ് ചെയ്തുകൊണ്ട് എത്തിയ സിനിമകളാണ് ഈ 3 എണ്ണം, പ്രേം പൂജാരി – യേശുദാസ്, ഹീറോ – ദിലീപ്, സിനിമ കമ്പനി – പൃഥ്വിരാജ്, സംഭവം എന്താണെന്ന് മനസ്സിലായോ?

മലയാള സിനിമയിലെ താരങ്ങളെ സ്പൂഫ് ചെയ്തുകൊണ്ട് അധികം സിനിമകൾ ഇറങ്ങിയിട്ടില്ല. ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ അടക്കമുള്ള സിനിമകൾ മലയാളസിനിമയിലെ പല പ്രമുഖ താരങ്ങളെയും നേരിട്ടും അല്ലാതെയും വിമർശിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും ഒരു കാലത്തെ മാത്രമായി സ്പൂഫ് ചെയ്യുന്ന സിനിമകൾ മലയാളത്തിൽ അധികം ഇറങ്ങിയിട്ടില്ല. അത്തരത്തിലുള്ള മൂന്ന് സിനിമകളെ പറ്റിയാണ് ഇപ്പോൾ ഒരു വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. കിരൺ സഞ്ചസ് എന്ന വ്യക്തിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.

- Advertisement -

ഒന്നാമത്തെ സിനിമ പ്രേംപൂജാരി ആണ്. ഒരു സിനിമയിലെ പ്രശസ്ത ഗാനം പാടുവാൻ വേണ്ടി യേശു ദാസിനെ ക്ഷണിച്ചു. എന്നാൽ അദ്ദേഹത്തിൻറെ പിടിവാശി കൊണ്ട് അദ്ദേഹം ആ ഗാനം പാടുവാൻ കൂട്ടാക്കിയില്ല എന്നാണ് പറയപ്പെടുന്നത്. തുടർന്നാണ് ഈ ഗാനം പാടുവാൻ വേണ്ടി അന്ന് അത്ര ഫെയ്മസ് അല്ലാതിരുന്ന എംജി ശ്രീകുമാറിനെ കൊണ്ടുവരുന്നത്. പിന്നീട് ആ ഗാനം വലിയ രീതിയിൽ ഹിറ്റ് ആയി മാറുകയും എംജിശ്രീകുമാർ മലയാളത്തിലെ മുൻനിര ഗായകരിൽ ഒരാളായി മാറുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തെ സ്പൂഫ് ചെയ്തുകൊണ്ട് എത്തിയ സിനിമയാണ് പ്രേം പൂജാരി. എന്നാൽ ഈ സിനിമയുടെ കഥയും യേശുദാസും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം.

മറ്റൊരു സിനിമ ദീപൻ സംവിധാനം ചെയ്ത പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹീറോ എന്ന സിനിമയാണ്. ഒരു സിനിമയിൽ നിന്നും ഒരു പ്രമുഖ താരം പിന്മാറുകയും അദ്ദേഹത്തിൻറെ ഡ്യൂപ്പ് ആയിരുന്ന വ്യക്തിയെ വച്ച് ആ സിനിമ തീർക്കുകയും ചെയ്യുന്ന കഥയാണ് ഹീറോ എന്ന സിനിമ പറയുന്നത്. ഇത് യഥാർത്ഥത്തിൽ ദിലീപിനെ സ്പൂഫ് ചെയ്തുകൊണ്ടാണ് ഒരുക്കിയത്. ഒരു സിനിമയിൽ നിന്നും ദിലീപ് പിൻമാറുകയും അദ്ദേഹത്തിൻറെ ഡ്യൂപ്പ് ആയി വന്നിരുന്ന ജയസൂര്യയെ വെച്ച് ആ സിനിമ ചെയ്യുകയും ചെയ്യുകയായിരുന്നു സംവിധായകൻ. ഈ സിനിമ വളരെ വലിയ ഹിറ്റായി മാറുകയും ജയസൂര്യ മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു.

അതുപോലെതന്നെ സിനിമ കമ്പനി എന്ന സിനിമയിൽ പൃഥ്വിരാജ് എന്ന നടനെ സ്പൂഫ് ചെയ്യുന്നുണ്ട്. മമാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പൃഥ്വിരാജ് അന്ന് സംവിധായകരോട് പെരുമാറിയിരുന്ന രീതി, ആരാധകരോട് ഉണ്ടായിരുന്ന സമീപനം ഇതെല്ലാം തന്നെ ഈ സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. സിനിമ ഇറങ്ങിയ സമയത്ത് തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഇത് മാത്രമല്ല ഇത്തരത്തിൽ മലയാളസിനിമയിൽ ധാരാളം സന്ദർഭങ്ങൾ അവിടെയും ഇവിടെയുമായി കാണാം. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.

Athul

Recent Posts

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

33 mins ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

58 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

5 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

5 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

5 hours ago