മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. എന്നാൽ ഇന്ന് സിനിമയിൽ സ്വന്തമായി ഒരു ഇടം സ്വന്തമാക്കി താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിൽ നിന്നും സ്വന്തമാക്കിയത്. മറ്റുള്ള തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്. ഇവിടെയും നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്.
അടുത്തിടെ താരം അഭിനയിച്ച സിനിമയായിരുന്നു സീതാരാമം. ഒരു തെലുങ്ക് സിനിമയായിരുന്നു ഇത് എങ്കിലും മറ്റുള്ള ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തുകൊണ്ട് എത്തിയിരുന്നു. ഒരു റൊമാൻസ് ചിത്രമായിട്ടാണ് ചിത്രം ഒരുങ്ങിയത്. എങ്കിലും ഒരു പീരിയഡ് ഡ്രാമ എന്ന കണക്കിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിൽ രശ്മിക മന്ദന ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വളരെ മികച്ച രീതിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ മികച്ച അഭിപ്രായം ആണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.
അതേസമയം വെറും പത്ത് ദിവസം കൊണ്ട് ചിത്രം എത്രയാണ് വാരിക്കൂട്ടിയത് എന്നറിയുമോ? 50 കോടി രൂപയാണ് സിനിമയുടെ ഇതിനോടകം ഉള്ള കളക്ഷൻ എന്നാണ് അറിയാൻ സാധിക്കുന്നത്. ആദ്യമായിട്ടാണ് ഒരു മലയാളി നടന്റെ സിനിമയ്ക്ക് ഇത്രയും ഒരു വലിയ കളക്ഷൻ തെലുങ്ക് സിനിമയിൽ നിന്നും ലഭിക്കുന്നത്. ഇതിനോടൊപ്പം തെലുങ്ക് സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. ഇന്ത്യയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലും സിനിമയ്ക്ക് മികച്ച സ്വീകരണം ആണ് സ്വീകരിക്കുന്നത്. ലെഫ്റ്റിനൻ്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സ്വപ്ന സിനിമാസ് ബാനറിൽ അശ്വിനി ദത്ത ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.