Film News

ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെങ്കിൽ എന്താണ് കുഴപ്പം? ഇതൊന്നും അറിയാത്തവർ അല്ല ഈ ചോദ്യങ്ങളുമായി വരുന്നത്, ഈ നൂറ്റാണ്ടിലും അങ്ങനെയൊക്കെ നോക്കണോ? ചോദ്യങ്ങൾക്ക് മറുപടിയുമായി സീരിയൽ താരങ്ങൾ രാഹുലും അശ്വതിയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് രാഹുലും അശ്വതിയും. സീരിയൽ മേഖലയിലൂടെ ആണ് ഇവർ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ഇന്നും സമ്മതം എന്ന പരമ്പരയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ പരമ്പരയിൽ ഉള്ളതുപോലെ തന്നെ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുവാൻ താല്പര്യപ്പെട്ടിരിക്കുകയാണ് ഇവർ. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിന് താഴെ ഒരുപാട് നെഗറ്റീവ് കമൻറുകൾ വരാറുണ്ട്. ഇതിനുള്ള മറുപടിയുമായി പുതിയ വീഡിയോയിൽ എത്തിയിരിക്കുകയാണ്.

- Advertisement -

“ധാരാളം നെഗറ്റീവ് കമൻറുകൾ വരാറുണ്ട്. ഒരുപാട് ബോഡി ഷേമിംഗ് കമൻറുകൾ വരാറുണ്ട്. ഒരു വീഡിയോയിൽ അനിയത്തി ദേവു വന്നിരുന്നു. അവൾ ആരാണ് എന്ന് മറ്റൊരു വീഡിയോയിൽ ഞാൻ മുൻപ് പറഞ്ഞിരുന്നു. ഇത് പുതിയ സബ്സ്ക്രൈബർ ആണോ എന്നൊക്കെയായിരുന്നു ചിലർ ചോദിച്ചത്. സാമാന്യബോധം ഉള്ളവർക്ക് ആരാണ് എന്ന് മനസ്സിലാവും” – താരം പറയുന്നു.

“ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ഞങ്ങൾ നേരത്തെ തന്നെ അറിയിച്ചതാണ്. എല്ലാ വീഡിയോയിലും ഞങ്ങൾ വിവാഹം ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കാൻ പറ്റില്ലല്ലോ. ചില ആളുകൾ പൊട്ടൻ കളിക്കുകയാണ്. അശ്വതി രാഹുൽ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര് തന്നെ. ഒന്നുകിൽ അച്ഛന്റെയോ അല്ലെങ്കിൽ ഭർത്താവിന്റെയോ പേരുകൾ ആയിരിക്കും പെൺകുട്ടികൾ ഒപ്പം ചേർക്കുക. എന്നിട്ട് അതെന്തിനാണ് എന്നൊക്കെ ചോദിക്കുന്ന ആളുകൾ കോമൺസെൻസ് ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാവും. നിങ്ങൾ ദമ്പതികൾ ആണോ, ശരിക്കും വിവാഹം കഴിച്ചോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതൊക്കെ ഒരാൾ അറിയാതെ വന്ന് ചോദിക്കുന്നതല്ല, മനപ്പൂർവ്വം ഇങ്ങനെയൊക്കെ ചോദിക്കുക തന്നെയാണ്” – രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം അശ്വതി തടി കുറയ്ക്കണം എന്നൊക്കെയാണ് ചില ആളുകൾ പറയുന്നത്. ഇത് കൂടാതെ അശ്വതി സംസാരിക്കുമ്പോൾ രാഹുലിനോട് കുറച്ചു ബഹുമാനം ഒക്കെ കാണിക്കണം എന്നാണ് ചിലർ പറയുന്നത്. സമയം ഇപ്പോഴും യജമാനനെ കാണുന്നതുപോലെയുള്ള ബഹുമാനം ഒക്കെ വേണോ എന്നും ഇത് ഏത് കാലഘട്ടമാണ് എന്നൊക്കെയാണ് രാഹുൽ തിരിച്ചു ചോദിക്കുന്നത്.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

6 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

7 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

8 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

8 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

9 hours ago