Film News

അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു അത്, ഒടുവിൽ അത് ഞാൻ സാധിച്ചപ്പോൾ കാണുവാൻ അവർ രണ്ടുപേരും ഇല്ല – വീണ നായർ പറയുന്നത് ഇങ്ങനെ, ജീവിതം ഇങ്ങനെയൊക്കെയാണ് ചേച്ചി എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ഇപ്പോൾ കൗമുദി മൂവീസ് ചാനലിന് താരം നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനും അമ്മയും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന സമയമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം എന്നും എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും എന്നുമാണ് താരം പറയുന്നത്. കണ്ണുള്ളപ്പോൾ അത് ഉള്ളതിന്റെ വില നമ്മൾ അറിയില്ല എന്നു പറഞ്ഞതുപോലെയാണ് മാതാപിതാക്കളുടെ നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം എന്നും അവർ പറയുന്നു.

- Advertisement -

“അച്ഛനും അമ്മയും ഉണ്ടായിരുന്ന സമയത്ത് മിക്കവാറും ലൊക്കേഷനിൽ അവർ രണ്ടുപേരും എൻറെ കൂടെ ഉണ്ടാവും. ഇത് എന്നെ അറിയുന്ന എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ഞാൻ ഒറ്റയ്ക്ക് ഷൂട്ടിങ്ങിന് പോകാറില്ല. അവർ ഉണ്ടാകുമ്പോൾ പിന്നെ ടെൻഷൻ ഇല്ലല്ലോ. കാരണം എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും. എത്രയും പെട്ടെന്ന് കല്യാണം കഴിഞ്ഞ് ഒന്ന് വലുതായാൽ മതി എന്ന ചിന്തയായിരുന്നു എന്നെല്ലാം എനിക്ക്. എന്നാൽ വലുതായി കഴിഞ്ഞപ്പോൾ കുട്ടിയായി തന്നെ ഇരുന്നാൽ മതിയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്” – വീണ നായർ പറയുന്നു.

“ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആണ് അച്ഛൻ തന്നെ ചെയ്ത ചില പരമ്പരകളിൽ അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് ടെലിഫിലിമുകളിൽ ഞാൻ അഭിനയിച്ചു. അപ്പോഴാണ് ഞാൻ കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന് അച്ഛന് മനസ്സിലായത്. ബാബു എന്നാണ് അച്ഛൻറെ പേര്. ലതിക എന്നാണ് അമ്മയുടെ പേര്. എന്നാൽ ഇവർ രണ്ടുപേരും ഇന്ന് എൻറെ കൂടെ ഇല്ല. അച്ഛനായിരുന്നു എന്നെ അഭിനയിപ്പിക്കാൻ കൂടുതൽ ഇഷ്ടപ്പെട്ടത്. ഞാനൊരു സിനിമയിൽ അഭിനയിക്കണം എന്നതായിരുന്നു അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്ന്” – വീണ നായർ പറയുന്നു.

“അങ്ങനെയാണ് വെള്ളിമൂങ്ങ സിനിമയിൽ അഭിനയിക്കുവാൻ എത്തുന്നത്. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എല്ലാം അച്ഛൻ കൂടെയുണ്ടായിരുന്നു. പക്ഷേ സിനിമ റിലീസ് ആകുന്നതിനു മുൻപ് അച്ഛൻ മരിച്ചു. ഇന്ന് ഓരോ സിനിമയുടെ പോസ്റ്ററിലും എൻറെ ഫോട്ടോ വരുമ്പോൾ ഞാൻ അച്ഛനെ മനസ്സിൽ വിചാരിക്കും. മേ ഹും മൂസ സിനിമയുടെ മിക്ക പോസ്റ്ററുകളിലും ഇന്ത്യ ഫോട്ടോ ഉണ്ടായിരുന്നു. പക്ഷേ എൻറെ അച്ഛനും അമ്മയും അത് കണ്ട് സന്തോഷിക്കുന്നത് കാണുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല” – വീണ നായർ പറയുന്നത് ഇങ്ങനെ.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

6 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

6 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

8 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

8 hours ago