Film News

മകൻ പൃഥ്വിരാജ് മോദിയുടെ നയങ്ങളെ വിമർശിക്കുന്നു, അതിനിടയിൽ മല്ലിക സുകുമാരൻ മോഡിയെ പ്രശംസിച്ചു വീഡിയോ ചെയ്യുന്നു, വീഡിയോയിൽ മല്ലിക സുകുമാരന്റെ അഭ്യർത്ഥന കേട്ട് ഞെട്ടൽ മാറാതെ മലയാളികൾ

കേരളത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് മല്ലിക സുകുമാരൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം എന്നാണ് താരം ഇപ്പോൾ അഭ്യർത്ഥിച്ചിരിക്കുന്നത്. വീഡിയോ സന്തോഷത്തിലൂടെയാണ് താരം ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഈ വീഡിയോ ബിജെപി കേരളം ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് മല്ലിക സുകുമാറിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വളരെയധികം ബഹുമാനമാണ് തനിക്ക് ഉള്ളത് എന്നും മോദിക്ക് പിന്തുണ നൽകുന്ന എല്ലാവരും കേരളത്തിൽ നിന്നും ജയിക്കണമെന്ന് ആണ് മല്ലിക സുകുമാരൻ പറയുന്നത്. കേരളത്തിൽ ഒരു മാറ്റം അനിവാര്യമാണ് എന്നും അപകടം പിടിച്ച സമയത്തിലൂടെ ആണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നും തിരഞ്ഞെടുപ്പിലൂടെ അത് മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും താരും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തിപരമായി ഒരുപാട് ബഹുമാനം ഉണ്ട് എന്നും മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളോടും തനിക്ക് അതേ ബഹുമാനമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇരുപത്തിയാറാം തീയതി പോളിംഗ് ബൂത്തിൽ എത്തുന്ന സമയത്ത് പ്രധാനമന്ത്രിയുടെ പ്രതിനിധികൾക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തണമെന്നും ഇവർ ജയിച്ചാൽ കേരളം മാറും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നും മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു.

വികസനത്തിന് വേണ്ടി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ആണ് ഉള്ളത് എന്നും അദ്ദേഹത്തിൻറെ കരങ്ങൾക്ക് കരുത്തുപകരാൻ ഓരോ സ്ഥാനാർത്ഥിയെയും വിജയിപ്പിക്കണം എന്നും മേജർ രവിയും ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. അതേസമയം മോദിയുടെ പല നയങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്, പ്രത്യേകിച്ചും ലക്ഷദ്വീപ് വിഷയത്തിൽ. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയതിന്റെ ഞെട്ടലിലാണ് മലയാളികൾ.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

2 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

4 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

4 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

15 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

16 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

16 hours ago