മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്കിടയിൽ വലിയ ആരാധക സ്വാധീനമാണ് ഇദ്ദേഹം നേടിയെടുത്തത്. ബോളിവുഡ് സിനിമകളിലൂടെ ആണ് ഇദ്ദേഹം തിളങ്ങിയത്. ബോളിവുഡിലെ കിംഗ് ഖാൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. മൂന്നു മക്കൾ ആണ് ഇദ്ദേഹത്തിന് ഉള്ളത്. അതിൽ ഒരു പെൺകുട്ടി ആണ് സുഹാന.
ഇപ്പോൾ സുഹാന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. സോയ അക്തർ ഒരുക്കുന്ന ആർച്ചീസ് എന്ന സിനിമയിലൂടെ ആണ് സുഹാന അരങ്ങേറുന്നത്. അധികം വൈകാതെ തന്നെ ഇദ്ദേഹത്തിൻറെ മകൻ ആര്യനും സിനിമയിൽ അരങ്ങേറും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ അഭിനയ മേഖലയിലേക്ക് ആയിരിക്കില്ല ആര്യൻ അരങ്ങേറുന്നത്. സംവിധാനമാണ് ഇദ്ദേഹത്തിന് കൂടുതൽ താല്പര്യം എന്നാണ് അറിയാൻ സാധിക്കുന്നത്.
ബോളിവുഡിലെ പ്രണയ നായകൻ ആണ് ഇദ്ദേഹം. എങ്കിലും സ്വന്തം മകളുടെ കാര്യത്തിൽ ഒരുപാട് നിബന്ധനകൾ ആണ് ഇദ്ദേഹം വെച്ചിട്ടുള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരിക്കൽ തൻറെ മകളുടെ കാമുകനെ ഇദ്ദേഹം ഭീഷണിപ്പെടുത്തുകയുണ്ടായി. തന്റെ മകളെ ചുംബിച്ചാൽ ചുണ്ട് വലിച്ചുപറിച്ച് എടുക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഒരു ടെലിവിഷൻ പരിപാടിയിലാണ് താരം ഈ പ്രസ്താവന നടത്തിയത്. ആലിയ ഭട്ടും ഇദ്ദേഹവും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ഡിയർ സിന്ദഗി. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ ആയിരുന്നു ഇദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
“നിങ്ങളുടെ മകൾക്ക് ഇപ്പോൾ 16 വയസ്സാണ് പ്രായം. നിങ്ങളുടെ മകളെ ഒരാൾ ചുംബിച്ചാൽ അയാളെ നിങ്ങൾ കൊന്നു കളയുമോ? ഇതായിരുന്നു അവതാരം ചോദിച്ച ചോദ്യം. ചോദ്യത്തിന്റെ നിലവാരം കേൾക്കുമ്പോൾ തന്നെ അവതാരകൻ കാരണം ജോഹർ ആയിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാം. എന്നാൽ ഇതിന് ഷാറൂഖാൻ നൽകിയ മറുപടി ആയിരുന്നു ഞാൻ അവൻറെ ചുണ്ടുകൾ പറിച്ചെടുക്കും എന്നത്. എനിക്ക് അത് അറിയാമായിരുന്നു എന്നായിരുന്നു നൽകിയ മറുപടി. എന്നാൽ താൻ മകളെ പിന്തുടരാറില്ല എന്നും പക്ഷേ മകളുടെ എല്ലാ കാര്യങ്ങളും അറിയാൻ താല്പര്യപ്പെടാറുണ്ട് എന്നുമാണ് ഷാറൂഖാൻ സ്വയം പ്രതിരോധിച്ചു കൊണ്ട് പറഞ്ഞത്.