മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് കൃഷ്ണകുമാർ. ഇന്ന് ഇദ്ദേഹം ഒരു ബിജെപി നേതാവ് കൂടിയാണ്. എൻഡികെ സ്ഥാനാർത്ഥി ആയിട്ട് ഇദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കൊല്ലം ലോക്സഭാ മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. അതേസമയം ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇദ്ദേഹത്തിൻറെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ കണ്ണിന് പരിക്ക് പറ്റിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ തിക്കിലും തിരക്കിലും അകപ്പെട്ടാണ് ഇദ്ദേഹത്തിന്റെ കണ്ണിന് പരിക്ക് പറ്റിയത്. അതേസമയം സംഭവത്തിന് പിന്നിൽ സിപിഎം ആണ് എന്ന് ആദ്യം ബിജെപി ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകൻ തന്നെ അറസ്റ്റിൽ ആവുകയായിരുന്നു. ഇപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഇൻബോക്സിൽ വന്ന ഒരു മെസ്സേജും അതിന് താൻ നൽകിയ മറുപടിയും ആണ് മകൾ ദിയ കൃഷ്ണ പങ്കുവെക്കുന്നത്.
“കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക് പറ്റിയ വാർത്തയുടെ താഴെ വന്ന കമൻറുകൾ കണ്ട് ഒരുപാട് ചിരിച്ചു” – ഇതാണ് ഒരു വ്യക്തി ദിയാ കൃഷ്ണകുമാറിന് അയച്ച സന്ദേശം. ഇതിന് മറുപടിയായി ഇന്ത്യ നൽകിയ വാക്കുകൾ ഇങ്ങനെയാണ് – “നല്ല കാര്യം. സ്വന്തം വീട്ടിൽ അച്ഛന് ഇത് സംഭവിക്കുമ്പോൾ വന്നു പറഞ്ഞാൽ ഞാനും കുറെ ചിരിക്കാം”. അതേസമയം നിരവധി ആളുകൾ ആണ് ദിയയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. അച്ഛനെ പറഞ്ഞാൽ ഇങ്ങനെ തന്നെ മറുപടി നൽകണം എന്നാണ് നിരവധി ആളുകൾ പറയുന്നത്.
ഏപ്രിൽ ഇരുപതാം തീയതിയാണ് ഇദ്ദേഹത്തിന്റെ കണ്ണിന് പരിക്ക് പറ്റുന്നത്. കുണ്ടറ മുളവനയിൽ ഇദ്ദേഹം പ്രചരണത്തിന് ഇറങ്ങുക ആയിരുന്നു. അപ്പോൾ മൂർച്ചയുള്ള എന്തോ വസ്തു കണ്ണിന് കൊള്ളുകയായിരുന്നു. വലതു കണ്ണിന്റെ കൃഷ്ണമണിക്ക് ആണ് പരിക്കുപറ്റിയിരുന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ പിന്നീട് ഇദ്ദേഹം പരാതി നൽകുകയും ചെയ്തിരുന്നു.