മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശോഭന. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇവർ തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ്. മലയാളത്തിൽ ധാരാളം മികച്ച കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഇവർ അവതരിപ്പിച്ച മണിച്ചിത്രത്താഴ് എന്ന സിനിമയിലെ നാഗവല്ലി എന്ന കഥാപാത്രം ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. മലയാളത്തിൽ പുറമേ നിരവധി തമിഴ് സിനിമകളിലും തെലുങ്ക് സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
ശോഭനയെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനീത്. ഒരു നടൻ എന്ന നിലയിലാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ഒരു കലാകാരൻ എന്ന നിലയിലും താരം വളരെ പ്രസിദ്ധനാണ്. പത്മിനിയും രാഗിണിയും ആണ് ഇദ്ദേഹത്തെ ഡാൻസ് പഠിപ്പിക്കുവാൻ വേണ്ടി ഇദ്ദേഹത്തിൻറെ കുടുംബത്തെ പ്രോത്സാഹിപ്പിച്ചത്. ആറാമത്തെ വയസ്സിൽ ആണ് ഇദ്ദേഹം പഠിക്കുന്നത്. സർഗ്ഗം, നഖക്ഷതങ്ങൾ തുടങ്ങിയ ക്ലാസിക് സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിൽ വിവേക് ഒബ്രോയ് എന്ന നടന് ശബ്ദം നൽകിയത് ഇദ്ദേഹമായിരുന്നു.
അതേ സമയം ഇരുവരും തമ്മിൽ ഒരു ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അറിയുമോ അത് എന്താണെന്ന്? ഇവരെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾ ആയി പരിചയം ഉണ്ടെങ്കിലും ഇവർ തമ്മിൽ ഇങ്ങനെയൊരു ബന്ധം ഉള്ളത് ഇപ്പോൾ മാത്രമാണ് അറിയുന്നത് എന്നാണ് മലയാളികൾ പറയുന്നത്. ബന്ധം എന്ന് പറയുമ്പോൾ ഇവർ യഥാർത്ഥത്തിൽ കുടുംബക്കാർ ആണ്. എങ്ങനെയാണ് ആ റിലേഷൻഷിപ്പ് എന്നറിയുമോ?
വിനീതനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശോഭന ആ കാര്യം ഇപ്പോൾ വെളിപ്പെടുത്തുകയാണ്. രണ്ടുപേരും നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ശോഭനയുടെ കസിൻ ആണ് വിനീത്. പഴയ തലമുറയിലെ ആളുകൾക്ക് ഒരുവിധം എല്ലാവർക്കും ഇത് അറിയാമെങ്കിലും യുവ പ്രേക്ഷകർക്ക് ഇത് അത്ര പരിചയമില്ല. കാരണം ഇപ്പോൾ രണ്ടുപേരും സിനിമയിൽ അത്ര സജീവമല്ല. ഇതുകൂടാതെ രണ്ടുപേരും ഒരുമിച്ചു നായിക നായകന്മാർ ആയി ഒരു സിനിമയിലും അഭിനയിച്ചിട്ടുമില്ല.