മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫുക്രു. ടിക് ടോക് വീഡിയോകൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. രണ്ടുവർഷം മുൻപത്തെ ബിഗ് ബോസിലെ മത്സരാർത്ഥി ആയിരുന്നു താരം. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയാണ് താരം ഈ പരിപാടിയിൽ നിന്നും പിൻവാങ്ങിയത്. കൊറോണ കാരണം പാതിവഴിയിൽ നിർത്തിവച്ച സീസൺ ആയിരുന്നു ഇത്. ഈ സീസണിലെ എല്ലാ മത്സരാർത്ഥികളും വിജയികളായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. നിരവധി വിവാദങ്ങളും താരം ഈ പരിപാടിയിൽ നിന്നും സൃഷ്ടിച്ചിട്ടുണ്ട്.
പരിപാടിയിലെ മറ്റൊരു മത്സരാർത്ഥി ആണ് മഞ്ജു പത്രോസ്. ശരിയല്ലാത്ത ഒരു ബന്ധം ഇദ്ദേഹത്തിന് മഞ്ജുവും ആയി ഉണ്ട് എന്നായിരുന്നു ഗോസിപ്പുകൾ. സമൂഹം മാധ്യമങ്ങളിലെ ചില ഞരമ്പ് രോഗികൾ ആയിരുന്നു ഇത്തരത്തിൽ ഒരു ഗോസിപ്പ് ഉണ്ടാക്കിയെടുത്തത്. ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
“എൻറെ ജീവിതത്തിൽ വിവാദങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ചെറിയ പ്രായം മുതൽ തന്നെ ഞാൻ ചെയ്യാത്ത കാര്യങ്ങളെ കുറിച്ചാണ് വിവാദങ്ങൾ എല്ലാം ഉണ്ടായിട്ടുള്ളത്. പണ്ട് ഒരു ഡോക്ടറെ പിടിച്ചു ഞാൻ തള്ളിയിരുന്നു. ഇത് മാത്രമാണ് ഞാൻ ചെയ്തിട്ടുള്ള കാര്യം. അല്ലാത്ത മിക്ക കാര്യങ്ങളും എൻറെ കമ്മ്യൂണിക്കേഷൻ പ്രശ്നം കൊണ്ട് ഉണ്ടായവ ആണ്. ഞാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ അതുപോലെ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കില്ല” – താരം പറയുന്നു.
“നിങ്ങൾ പറയുന്നതുപോലെ ഒരു ബന്ധം ഞാനും മഞ്ചുമ്മയും തമ്മിലുണ്ട് എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കും. ഞങ്ങളുടെ ഉള്ളിൽ അങ്ങനെ ഒരു ഫീലിംഗ്സ് ഉണ്ടായിരുന്നു എന്ന് നിങ്ങൾ തെളിയിക്കണം. ഞാൻ അവരുടെ മകനെ പോലെയാണ് എന്ന് അവർ പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ ആളുകൾ അതിനെയും മോശമായി വ്യാഖ്യാനിക്കുകയാണ്. ഇത്തരം വിവാദങ്ങൾ കുടുംബത്തെ ബാധിച്ചു എന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. വലിയ വിവാദങ്ങളാണ് അവരുടെ പേരിൽ ഉണ്ടായതൊക്കെ എങ്കിലും അതിൽ ഒരു തുള്ളി പോലും സത്യമില്ല” – ഫുക്രു കൂട്ടിച്ചേർത്തു.