മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗോപിസുന്ദർ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുറച്ച് ഗാനങ്ങൾ ഇദ്ദേഹം ആണ് സംഭാവന ചെയ്തത്. ഇദ്ദേഹം ചെയ്യുന്ന ഗാനങ്ങൾ എല്ലാം തന്നെ ഒരു യൂണിവേഴ്സൽ അപ്പീൽ ഉള്ളത് ആയിരിക്കും. അതുകൊണ്ടുതന്നെ ഈ ഗാനങ്ങൾ നിങ്ങൾ ലോകത്ത് പലയിടത്തും കേട്ടുകാണും. പല ആളുകളും ഇദ്ദേഹത്തെ ഈ കാരണം കൊണ്ട് മോഷ്ടാവ് എന്നൊക്കെ വിളിക്കുന്നുണ്ട്. എന്നാൽ അത് അരാഷ്ട്രീയമായ ഒരു വിളിയാണ്. അൽപമെങ്കിലും കലാബോധം ഉള്ളവർ ഒരിക്കലും അങ്ങനെ വിളിക്കില്ല.
ഇദ്ദേഹത്തെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃതസുരേഷ്. അമൃതയും ഗോപീസുന്ദറും ഒന്നിക്കാൻ പോവുകയാണ് എന്ന് വാർത്തകൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പുറത്തുവന്നത്. ഇവരുടെ ആരാധകർക്ക് മാത്രമല്ല സാധാരണ പ്രേക്ഷകർക്കും ഇത് വലിയ ഒരു സർപ്രൈസ് തന്നെ ആയിരുന്നു. കാരണം ഇവർ തമ്മിൽ ഒരു അടുപ്പമുള്ളത് ആർക്കും അറിയില്ലായിരുന്നു എന്നതാണ് വസ്തുത. ജീവിതത്തിലെ വിഷമഘട്ടങ്ങളെ എല്ലാം താണ്ടി ഇനി പുതിയൊരു ജീവിതത്തിലേക്ക് എന്നായിരുന്നു അമൃത ആരാധകരെ അറിയിച്ചത്.
ഗോപിസുന്ദർ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. രാവിലെതന്നെ അമൃതയും അഭിരാമിയും ഇദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരുന്നു. “എൻ്റേത്” എന്നായിരുന്നു അദ്ദേഹത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി മികച്ച അഭിപ്രായങ്ങളാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ഒരു സഹോദരനെ പോലെയാണ് ഗോപിസുന്ദർ തനിക്ക് എന്നാണ് അഭിരാമി സുരേഷ് കുറിച്ചത്. “ഒരു സഹോദരനെ ഞാൻ കണ്ടെത്തി. മാന്ത്രിക സംഗീതം നൽകുന്നവൻ. എൻറെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്ന വ്യക്തി” – ഇതായിരുന്നു അഭിരാമി സുരേഷ് കുറിച്ചത്. ഇതിൽനിന്നും ഗോപി സുന്ദറിനെ അഭിരാമി ഒരു സഹോദരനെ പോലെയാണ് കാണുന്നത് എന്നത് വ്യക്തം. അതേസമയം അഭിരാമിയെ ഗോപിസുന്ദർ എന്താണ് വിളിക്കുന്നത് എന്ന് അറിയുമോ? മൂത്തമകൾ എന്നാണ് അഭിരാമിയെ ഗോപിസുന്ദർ വിളിക്കുന്നത്. അതെങ്ങനെ ശരിയാകും എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ.