മലയാള സിനിമയുടെ സുവർണ കാലഘട്ടം ആണ് ഇത് എന്ന് അക്ഷരാർത്ഥത്തിൽ പറയാൻ പറ്റുന്ന സമയമാണ് ഇപ്പോൾ. ഇറങ്ങുന്ന സിനിമകൾക്ക് എല്ലാം തന്നെ പോസിറ്റീവ് റെസ്പോൺസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ ഇതിനോടകം 700 കോടിയിൽ അധികം ബിസിനസ് ആണ് ഈ വർഷം മാത്രം ഇതുവരെ നടത്തിയത്. ഇനി വരാനിരിക്കുന്ന സിനിമകൾ കൂടി നോക്കുമ്പോൾ ഈ വർഷം എന്തായാലും ആയിരം കോടി രൂപയുടെ ബിസിനസ് നടക്കും എന്നാണ് കണക്കുകൂട്ടൽ. അതേസമയം ലോകമെമ്പാടും നിന്നുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ കരസ്ഥമാക്കിയ സിനിമകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലിസ്റ്റിൽ മുൻപിൽ ഉണ്ടായിരുന്നത് നിരവധി മോഹൻലാൽ സിനിമകൾ ആയിരുന്നു. എന്നാൽ ഈ ലിസ്റ്റിൽ ഇപ്പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആടുജീവിതം എന്ന സിനിമ. പുലിമുരുകൻ ആയിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. പുലിമുരുകനെ വീഴ്ത്തിയാണ് ആടുജീവിതം മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 140 കോടി രൂപയായിരുന്നു പുലിമുരുകൻ എന്ന സിനിമയുടെ ക്ലോസിങ് കളക്ഷൻ. ആടുജീവിതം ഇതിനോടകം 140 കോടിക്കും മുകളിൽ കളക്ഷൻ നേടിയെന്നാണ് അറിയാൻ സാധിക്കുന്നത്.
ഇനി ആട് ജീവിതത്തിന് പൊട്ടിക്കാൻ രണ്ട് സിനിമകളുടെ റെക്കോർഡ് ആണ് ഉള്ളത്. അതിൽ മുന്നിൽ നിൽക്കുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണ്. 2018 എന്ന സിനിമയുടെ റെക്കോർഡ് ആണ് പൊട്ടിക്കാൻ ബാക്കിയുള്ള മറ്റൊരു റെക്കോർഡ്. ഇതുകൂടാതെ ലൂസിഫർ, പ്രേമലു എന്നീ സിനിമകളാണ് യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും ഉള്ളത്.
മാർക്ക് 28ആം തീയതി ആണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. ബ്ലസ്സി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ആണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം ഉടൻതന്നെ ഈ സിനിമയുടെ ആഗോള കളക്ഷൻ 150 കോടി കടക്കും എന്നാണ് അനലിസ്റ്റുകൾ പറയുന്നത്.