മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. എന്നാൽ പിന്നീട് സിനിമ മേഖലയിൽ സ്വന്തമായി ഒരു അഡ്രസ്സ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നു മാത്രമല്ല മലയാളത്തിലെ ഏറ്റവും പ്രോമിസിംഗ് ആയിട്ടുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
അതേസമയം ഇദ്ദേഹത്തിൻറെ ചേട്ടനാണ് ഇന്ദ്രജിത്ത്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം വളരെ റെയർ ആയിട്ടുള്ള രണ്ട് പേരുകളാണ് ഇവർക്ക് ഉള്ളത്. പൊതുവേ നോർത്ത് ഇന്ത്യയിലാണ് ഇതുപോലെയുള്ള പേരുകൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇവർ രണ്ടുപേരും സിനിമയിലേക്ക് വന്ന സമയത്ത് ഈ പേരുകൾ മാറ്റണമെന്ന് ആവശ്യം സിനിമക്കാരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. കാരണം ഇത് കുറച്ച് നോർത്തിന്ത്യൻ പേരുപോലെ തോന്നുന്നു എന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ ഇന്ന് പൃഥ്വിരാജ് എന്നത് ഒരു സൗത്ത് ഇന്ത്യൻ പേരായി മാറി എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം എന്തുകൊണ്ടാണ് സുകുമാരൻ തന്റെ മക്കൾക്ക് പൃഥ്വിരാജ് എന്നും ഇന്ദ്രജിത്ത് എന്നും പേരിട്ടത് എന്ന് നിങ്ങൾക്ക് അറിയുമോ? മക്കൾ സിനിമയിൽ വലിയ ആളുകൾ ആകും എന്ന് ദീർഘവീക്ഷണം അന്നുതന്നെ അച്ഛനും ഉണ്ടായിരുന്നോ? അതുകൊണ്ടാണോ മക്കൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരുകൾ ഇട്ടത്? വർഷങ്ങൾക്കു മുൻപ് പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിലെ അവതാരികമാർ ചോദിച്ച ചോദ്യങ്ങളാണ് ഇത്. ഇതിന് പൃഥ്വിരാജ് പറയുന്ന അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
“അച്ഛൻറെ പേര് വളരെ കോമൺ പേര് ആയിരുന്നു. ആരെങ്കിലും സ്കൂളിൽ വന്നിട്ട് സുകുമാരനെ അന്വേഷിച്ചാൽ മൂന്നാം ക്ലാസിലെ സുകുമാരനാണോ അഞ്ചാം ക്ലാസിലെ സുകുമാരനാണോ എട്ടാം ക്ലാസിലെ സുകുമാരൻ ആണോ എന്നൊക്കെ തിരയുമായിരുന്നു. അതുകൊണ്ട് തന്റെ മക്കളുടെ പേരുകൾ കുറച്ച് റെയർ ആയിട്ടുള്ള പേര് ആവണം എന്ന് അച്ഛനു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് എനിക്കും ചേട്ടനും പൃഥ്വിരാജ് എന്നും ഇന്ദ്രജിത്ത് എന്നും പേരിട്ടത്” – പൃഥ്വിരാജ് പറയുന്ന മറുപടി ഇങ്ങനെ. അതേ സമയം ഇതിന് പിന്നിൽ ഇത്ര രസകരമായ ഒരു കഥയുണ്ടായിരുന്നു എന്ന് ഇപ്പോൾ മാത്രമാണ് ഞങ്ങൾ മനസ്സിലാക്കുന്നത് എന്നാണ് മലയാളികൾ പറയുന്നത്.