ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സീസൺ തുടങ്ങിയപ്പോൾ നല്ല രീതിയിൽ ആക്ടീവ് ആയിരുന്നു. എന്നാൽ ഏറ്റവും ആക്റ്റീവ് ആയിരുന്ന രണ്ട് മത്സരാർത്ഥികൾ അപ്രതീക്ഷിതമായി പുറത്തു പോവുകയായിരുന്നു. റോക്കി എന്ന് മത്സരാർത്ഥി സിജോ എന്ന മത്സരാർത്ഥിയെ ആക്രമിക്കുകയായിരുന്നു. ഇതോടെ റോക്കി സ്പോട്ട് എലിമിനേഷൻ നേരിട്ടു. റോക്കിയുടെ ഇടി കൊണ്ട് പരിക്കുപറ്റിയ സിജോയെ താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്.
പിന്നീട് വളരെ ശോകം ആയിട്ടായിരുന്നു പരിപാടി മുന്നോട്ടു പോയിരുന്നത്. അതിനിടയിലാണ് 6 പുതിയ വൈൽഡ് കാർഡ് എൻട്രികൾ വരുന്നത്. ഇതിൽ ഒരാൾ ആയിരുന്നു സിബിൻ. വളരെ ആക്റ്റീവ് ആയിട്ടായിരുന്നു ഇദ്ദേഹം ഗെയിം കളിച്ചത്. വാരാന്ത്യ എപ്പിസോഡിൽ ഇദ്ദേഹം അവതരിപ്പിച്ച വിഷു പ്രവചന ഫലമൊക്കെ വലിയ രീതിയിൽ എൻറർടെയിൻമെന്റ് വാല്യൂ ഉള്ളത് ആയിരുന്നു. ഇത് കൂടാതെ ഇക്കൊല്ലം മുതൽ അവതരിപ്പിക്കപ്പെട്ട പവർ ടീമിന്റെ യഥാർത്ഥ പവർ എന്താണെന്ന് പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ തിരിച്ചറിഞ്ഞത് സിബിൻ പവർ ടീമിൽ കയറിയ ശേഷമായിരുന്നു. ഡെൻ ടീം ലോക്ക് ചെയ്ത് ജാസ്മിനെ അതിനകത്ത് പെടുത്തിയപ്പോൾ ആയിരുന്നു എല്ലാവരും അത് മനസ്സിലാക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇദ്ദേഹം വളരെ മാനസികമായി തകർന്ന നിലയിലാണ് കാണപ്പെടുന്നത്. വാരാന്ത്യ എപ്പിസോഡ് കഴിഞ്ഞപ്പോൾ മുതൽ ആണ് ഇദ്ദേഹത്തെ ഇങ്ങനെ കാണുവാൻ തുടങ്ങിയത്. ജാസ്മിൻ എന്ന മത്സരാർത്ഥിയോട് ഇദ്ദേഹം അസഭ്യമായ ഒരു ആംഗ്യം കാണിച്ചിരുന്നു. ഇത് മോഹൻലാൽ ചോദ്യം ചെയ്യുകയും ശിക്ഷ നൽകുകയും ചെയ്തിരുന്നു. ഇതോടെ ആണ് പുറത്തെ ഇമേജിനെ കുറിച്ച് ഇദ്ദേഹം കോൺഷ്യസ് ആയത്. ഇതുമാത്രമല്ല ജീവിതത്തിൽ മുൻപ് നടന്നിട്ടുള്ള പല ട്രോമാറ്റിക് ആയിട്ടുള്ള കാര്യങ്ങളും അതുപോലെ ആവർത്തിക്കുമോ എന്ന ഭയവും തനിക്കുണ്ട് എന്ന് സിബിൻ പറയുന്നുണ്ട്.
പുറംലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാൻ മത്സരാർത്ഥികൾക്ക് ഉള്ള ഒരേയൊരു മാർഗം ആഴ്ചതോറും വന്നുപോകുന്ന മോഹൻലാൽ നൽകുന്ന സൂചനകൾ മാത്രമാണ്. മോഹൻലാലിന്റെ ചില സൂചനകൾ കിട്ടിയതിനുശേഷം ആണ് സിബിൻ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയത്. ഇത് സിബിന്റെ ഒരു നാടകമാണ് എന്ന് ചെറിയ ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട് എങ്കിലും സ്ഥിരമായി ഗെയിം കാണുന്നവർക്ക് അറിയാം ഇത് എത്രത്തോളം സീരിയസ് ആയിട്ട് ആണ് പറയുന്നത് എന്ന്.