ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ പരിപാടി നല്ല രീതിയിൽ ആയിരുന്നു പോയിരുന്നത് എങ്കിലും അപ്രതീക്ഷിതമായി ഒരുപാട് മത്സരാർത്ഥികൾ പുറത്തായതോടെ ഷോ പതിയെ പോവാൻ ആരംഭിക്കുകയായിരുന്നു. ഇതുകൂടാതെ രണ്ടു മത്സരാർത്ഥികളായ ഗബ്രി – ജാസ്മിൻ എന്നിവരുടെ സൗഹൃദക്കാഴ്ചകൾ മാത്രമായപ്പോൾ പ്രേക്ഷകർക്കും മടുപ്പായി എന്നതായിരുന്നു സത്യം. അതിനിടയിലേക്ക് ആയിരുന്നു ആറ് പുതിയ മത്സരാർത്ഥികൾ വന്നത്.
വൈൽഡ് കാർഡ് എൻട്രികൾ ആയിട്ടായിരുന്നു ഇവർ വന്നത്. ഇതിൽ പ്രധാനി ആയിരുന്നു പൂജ കൃഷ്ണ. സമൂഹമാധ്യമങ്ങളിലെ അവതാരിക ആയിരുന്നു ഇവർ. വളരെ മികച്ച പ്രകടനം തന്നെയാണ് ഇവർ അവിടെ കാഴ്ച വെച്ചിരുന്നത്. എങ്കിലും കിടിലൻ ഗെയിം എന്നും പറയാൻ മാത്രം ഒന്നും ഇവർ ചെയ്തിരുന്നില്ല. വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു എന്ന് മാത്രം വേണമെങ്കിൽ പറയാം. ഇപ്പോൾ ഇവർ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവിടുന്നത്.
കഴിഞ്ഞദിവസം ഇവർക്ക് വലിയ രീതിയിൽ നടുവേദന അനുഭവപ്പെട്ടിരുന്നു. ഡിസ്കിന് പ്രശ്നം ഉണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടായിരുന്നത്. എഴുന്നേൽക്കാൻ പോലും സാധിക്കാതെ ഇവർക്ക് അറിയുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇവരെ താൽക്കാലികമായിട്ടാണ് പുറത്താക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഡിസ്കിന് അസഹ്യമായ വേദന വന്നാൽ ഒരുപാട് ദിവസം റസ്റ്റ് ആണ് എടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇവർ ഇനി പരിപാടിയിലേക്ക് തിരിച്ചെത്തുവാനുള്ള സാധ്യത ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
കഴിഞ്ഞവർഷവും ഇതുപോലെ ഒരു മത്സരാർത്ഥി ആരോഗ്യപ്രശ്നങ്ങൾ കാരണം പോയിരുന്നു. റിനോഷ് ആയിരുന്നു അത്തരത്തിൽ പോയത്. പിന്നീട് ഇദ്ദേഹത്തിന്റെ പരിപാടിയിലേക്ക് തിരിച്ചു വരാൻ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. ഈ വർഷം മറ്റൊരു മത്സരാർത്ഥിയുടെ അടിയേറ്റു സർജറിക്ക് വിധേയനാ വേണ്ടി വന്ന വ്യക്തിയായിരുന്നു സിജോ. താൽക്കാലികമായിട്ടാണ് ഇദ്ദേഹത്തെ പുറത്താക്കിയത് എന്നു പറഞ്ഞിരുന്നു എങ്കിലും ഇതുവരെ ഇദ്ദേഹം തിരിച്ചു വന്നിട്ടില്ല.