Film News

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മഞ്ഞുമ്മൽ ബോയ്സിലെ യഥാർത്ഥ ഹീറോ

കേരളത്തിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാളം സിനിമ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ സിനിമയിലെ യഥാർത്ഥ ഹീറോ ആണ് സിജോ ഡേവിസ്. ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഇദ്ദേഹം.

- Advertisement -

എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഇദ്ദേഹം വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത്. എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കെ ജെ ഷൈൻ ടീച്ചറാണ്. ഇവർക്കൊപ്പം ആണ് സിജോ ഡേവിസ് എത്തിയിരിക്കുന്നത്. തുറന്ന ജീപ്പിൽ ആണ് ഷൈൻ ടീച്ചറുടെ ഒപ്പം സിജോ പ്രത്യക്ഷപ്പെട്ടത്. ഷൈൻ ടീച്ചർ തന്നെയാണ് ഈ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

അതേസമയം യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് എറണാകുളം. നിലവിലെ സ്ഥാനാർഥി അവിടെ ഹൈബി ഈഡൻ ആണ്. അതേസമയം ഷൈൻ ടീച്ചറുടെ ഈ സർജിക്കൽ സ്ട്രൈക്ക് മൂവ് കൊണ്ട് എറണാകുളം എൽഡിഎഫിന് ഒപ്പം ഇത്തവണ പോരുമോ എന്നാണ് മലയാളികൾ എല്ലാവരും ഉറ്റു നോക്കുന്നത്.

അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ തലവര മാറ്റിയ സിനിമകളിൽ ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഇതുവരെ ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യത ആയിരുന്നു ഈ സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചത്. ഒന്നിലധികം സംസ്ഥാനങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചത് കൊണ്ട് തന്നെ ഏകദേശം 200 കോടി രൂപയാണ് ചിത്രം മൊത്തം കളക്ഷനായി നേടിയത്.

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

18 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

29 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago