സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പർ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മൾ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ ഒരു ഡാൻസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. രാധേ ശ്യാം വീഡിയോ ആണ് ഇത്. അതേസമയം ഇതിൽ കൃഷ്ണനായി പകർന്ന ആരാണ് എന്ന് മനസ്സിലായോ? മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നുതന്നെ നിങ്ങൾക്ക് ആളെ മനസ്സിലായിക്കാണും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നും ആണ് ഇവർ സിനിമ മേഖലയിൽ എത്തുന്നത്. അതുകൊണ്ട് ഒരു മികച്ച നടി എന്നു പേര് എടുക്കുന്നതിനു മുൻപ് തന്നെ ഒരു മികച്ച കലാകാരി എന്ന പേരെടുത്ത താരങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെ ഈ വീഡിയോ മലയാളികൾക്ക് വലിയ അത്ഭുതമല്ല എന്നതാണ് വസ്തുത.
അതേസമയം സിനിമ മേഖലയിൽ ഇത്രയും തിരക്കിട്ട് നിൽക്കുമ്പോൾ പോലും നൃത്തത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുവാൻ മഞ്ജുവാര്യർ കാണിച്ച ഡെഡിക്കേഷനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ മലയാളികൾ. ശ്രീകൃഷ്ണ വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്. സൂര്യ ഫെസ്റ്റിവൽ സമാപന വേദിയിൽ ആണ് താരം കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെച്ചിരിക്കുന്നത്. കലാക്ഷേത്ര പൊന്നി എന്ന വ്യക്തിയാണ് രാധയായി എത്തുന്നത്. ഗീതാ പത്മകുമാർ ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.