ബിഗ് ബോസ് ആറാമത്തെ സീസൺ തുടങ്ങിയിട്ട് ഏകദേശം 50 ദിനങ്ങൾ ആവാനായി. തുടക്കത്തിൽ ഏറ്റവും ആക്ടീവായി കളിച്ചുകൊണ്ടിരുന്ന മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു സിജോ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ റോക്കിയുടെ അടിയേറ്റ് ഇദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. റോക്കി ഉടൻതന്നെ പുറത്താക്കുകയും ചെയ്തു. ഇപ്പോൾ ചികിത്സയ്ക്കുശേഷം സിജോ തിരികെ വന്നിരിക്കുകയാണ്. ഗംഭീര വരവേൽപ്പ് ആണ് ഇദ്ദേഹത്തിന് മറ്റു മത്സരാർത്ഥികൾ നൽകിയത്.
പൊതുവേ പുറത്തു നിന്നും വരുന്ന ഒരാളോട് പുറത്തെ കാര്യങ്ങൾ മത്സരാർത്ഥികൾ അന്വേഷിക്കുന്ന പതിവുണ്ട്. ഇന്ന് തിരികെയെത്തിയ സിജോയോട് ചോദ്യവുമായി എത്തിയത് ജാസ്മിൻ ആണ്. തനിക്കൊരു കാര്യം ചോദിക്കാനുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ജാസ്മിൻ സിജോയെ അടുത്തേക്ക് വിളിക്കുന്നത്. പിന്നീട് ഇരുവരും ഗാർഡൻ ഏരിയയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. തന്നിൽ നിന്നും പ്രത്യേകിച്ച് ഒരു ഉത്തരവും പ്രതീക്ഷിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് സിജോ സംസാരിച്ചു തുടങ്ങിയത് തന്നെ.
“നീ 16 ദിവസം ഇവിടെ കളിച്ച ആളും പുറത്തുപോയ ആളും ആണ്, ഷോ എല്ലാം ചിലപ്പോൾ കണ്ടുകാണും. ഒട്ടും ആക്ടീവ് അല്ലാതെ ഒന്നും ഇല്ലല്ലോ. അങ്ങനെയുള്ളവർ ഇവിടെയുണ്ട്. ഞാൻ കളിക്കുന്നില്ലേ? എൻറെ ഭാഗത്താണ് ന്യായം എന്ന് നീ നേരത്തെ പറഞ്ഞിട്ടില്ലേ?” – ഇതായിരുന്നു ജാസ്മിൻ ചോദിച്ചത് തുടങ്ങിയത്. ഇതിനിടയിൽ ആയിരുന്നു ബിഗ് ബോസ് ഇടപെട്ടത്.
“ജാസ്മിൻ എന്താണ് അറിയേണ്ടത്? ഞാൻ പറഞ്ഞു തരാം. ജാസ്മിന് ജാസ്മിനെ കുറിച്ച് തന്നെ വിശ്വാസമില്ലേ?” – ഇതായിരുന്നു ബിഗ് ബോസ് ചോദിച്ചത്. അതേസമയം താൻ പുറത്തെ കാര്യങ്ങൾ അല്ല ചോദിക്കുന്നത് എന്നായിരുന്നു ജാസ്മിൻ നൽകിയ മറുപടി. എന്നാൽ ഇതേ സമയം എല്ലാ മത്സരാർത്ഥികളും ഗാർഡൻ ഏരിയയിൽ തന്നെ ഉണ്ടായിരുന്നു. ബിഗ് ബോസ് ജാസ്മിയെ വഴക്കു പറഞ്ഞതോടെ എല്ലാവരും കൂട്ടത്തോടെ കൂവാൻ തുടങ്ങി. ഒപ്പം ഗബ്രിയും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത.