മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലാൽ ജോസ്. ഇദ്ദേഹത്തിൻറെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നാണ് എൽസമ്മ എന്ന ആൺകുട്ടി. ആൻ അഗസ്റ്റിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ ഈ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന കഥകളെ പറ്റി പറയുകയാണ് ലാൽ ജോസ്. ഈ സിനിമയുടെ സമയത്ത് ആയിരുന്നു കുഞ്ചാക്കോ ബോബനും ആയി താൻ പിണങ്ങിയത് എന്നാണ് ലാൽ ജോസ് പറയുന്നത്.
ക്ലാസ്മേറ്റ് എന്ന സിനിമ കഴിഞ്ഞത് മുതൽ കുഞ്ചാക്കോ ബോബനോട് തനിക്ക് പിണക്കം ഉണ്ടായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. ക്ലാസ്മേറ്റ് സിനിമയിലെ ഒരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ ആയിരുന്നു അവതരിപ്പിക്കാൻ ഇരുന്നത്. എന്നാൽ അവസാനനിമിഷം കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ആ സമയത്ത് ആണ് ലാൽജോസും ബെന്നി പി നായരമ്പലവും നിർമ്മാതാവ് സാബു ചെറിയാനും ആന്റോ ജോസഫും ഇവരുടെ കുടുംബങ്ങളും എല്ലാവരും കൂടി ചേർന്ന് ഒരു വേളാങ്കണ്ണി യാത്ര പ്ലാൻ ചെയ്തത്. അതിൽ കുഞ്ചാക്കോ ബോബനും അദ്ദേഹത്തിൻറെ ഭാര്യ പ്രിയയും ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ സിനിമയ്ക്ക് പുറത്ത് വലിയ സുഹൃത്തുക്കൾ ആണ്.
ആന്റോ ജോസഫിനും കുടുംബത്തിനും ചില കാരണങ്ങൾ കൊണ്ട് യാത്രയ്ക്ക് വരാൻ സാധിച്ചില്ല. ഈ യാത്രയ്ക്കിടയിലാണ് കുഞ്ചാക്കോ ബോബനെയും അദ്ദേഹത്തിൻറെ ഭാര്യ പ്രിയയെയും കൂടുതൽ ലാൽജോസ് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വലിയ സുഹൃത്തുക്കളായി മാറി. ഈ സമയത്ത് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു. തിരിച്ചു വരവിനെ കുറിച്ച് ലാൽ ജോസ് കുഞ്ചാക്കോ ബോബനോട് പറഞ്ഞത് ഇങ്ങനെയാണ് – ഒരു ആക്ടർ എന്ന നിലയിൽ ഒരുപാട് ഫീച്ചറുകൾ ഉണ്ട് നിങ്ങൾക്ക്. ഇത് ഒരുപാട് ആളുകൾക്ക് ഇഷ്ടമായാൽ അതിൽ നിങ്ങൾ പെട്ടുപോകും. നിങ്ങളുടെ മീശയും ചോക്ലേറ്റ് രൂപവും വേഷവും എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. ഒരു നടൻ എന്ന നിലയിൽ നിങ്ങൾക്ക് അത് വലിയ ട്രാപ് ആണ്.
ആദ്യം മീശ വടിച്ചു കളഞ്ഞ ശേഷം ഒരു കഥാപാത്രത്തെ ചെയ്യൂ എന്നായിരുന്നു ലാൽ ജോസ് പറഞ്ഞത്. കുഞ്ചാക്കോ ബോബൻ അത് അനുസരിക്കുകയും ചെയ്തു. അങ്ങനെയാണ് അത്തരത്തിൽ ഒരു ലുക്കിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആയിരുന്നിട്ട് കൂടി അതിൽ നായകനാകുവാൻ കുഞ്ചാക്കോ ബോബൻ സമ്മതിച്ചു. പാലുണ്ണി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ ചെയ്തത്.