കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. ഇപ്പോൾ വിവാഹ ശേഷം ഇരുവരും ആദ്യമായി മാധ്യമങ്ങളെ കാണുകയാണ്. ചെന്നൈയിലെ താജ് ക്ലബ് ഹൗസ് ഹോട്ടലിൽ എത്തിയ ആണ് ഇരുവരും മാധ്യമപ്രവർത്തകരെ കണ്ടത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്തു.
ആദ്യം തന്നെ ഇവരുടെ ക്ഷണം സ്വീകരിച്ച് മാധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ആയിരുന്നു ഇവർ തുടങ്ങിയത്. മുന്നോട്ടുള്ള ഇവരുടെ ജീവിതത്തിന് താരങ്ങൾ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. “ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ വന്നതിൽ വളരെ സന്തോഷം. ഇത്രയുംകാലം നിങ്ങൾ നൽകിയ പിന്തുണ വലിയ സന്തോഷം നൽകുന്നു. ഇപ്പോൾ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഇനിയും നിങ്ങളുടെ പിന്തുണയും അനുഗ്രഹവും വേണം” – പ്രസ് കോൺഫറൻസിൽ നയൻതാര പറയുന്നു.
അതേസമയം നയൻതാരയെ വിഘ്നേശ് ആദ്യമായി കണ്ടത് എവിടെവെച്ചാണ് എന്ന് അറിയുമോ? അവർ പത്രസമ്മേളനം നടത്തിയ അതേ ഹോട്ടലിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. സിനിമയുടെ കഥ പറയുവാൻ വേണ്ടിയായിരുന്നു വിഗ്നേഷ് നയൻതാരയെ സമീപിച്ചത്. ഈ സിനിമയാണ് പിന്നീട് നാനും റൗഡി താൻ എന്നപേരിൽ സിനിമയായി മാറിയത്. വിജയ് സേതുപതി ആയിരുന്നു സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
“ഏറ്റവും ആദ്യം നയൻതാരയെ ഞാൻ കണ്ടത് ഈ ഹോട്ടലിൽ വെച്ചായിരുന്നു. ഇവിടെ വച്ച് തന്നെ ഇന്ന് മാധ്യമങ്ങളെ കാണുമ്പോൾ അത് ഒരു അയാഥാർത്ഥ്യ അനുഭവം ആയി അനുഭവപ്പെടുന്നു” – ഇതായിരുന്നു വിഗ്നേഷ് ശിവൻ പറഞ്ഞത്. ഇനിയും പ്രൊഫഷണൽ ജീവിതത്തിൽ ഒരുപാട് മുന്നോട്ടു പോകുവാൻ ഉണ്ട് എന്ന് നിങ്ങളുടെ പിന്തുണയും അനുഗ്രഹവും എല്ലാം പ്രതീക്ഷിക്കുന്നു എന്നായിരുന്നു വിഗ്നേഷ് ശിവൻ പറഞ്ഞത്.