മലയാളത്തിൽ ഇപ്പോൾ വലിയ വിജയമായി മാറിയിരിക്കുകയാണ് ആവേശം എന്ന സിനിമ. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് രോമാഞ്ചം സിനിമ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ്. അതേസമയം ഈ സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് ചലച്ചിത്രതാരം സാമന്ത. സിനിമ കണ്ടതിന്റെ ഹാങ്ങ് ഓവറിലാണ് താൻ എന്നാണ് താരം പറയുന്നത്. എല്ലാവരും ഈ സിനിമ കാണണം എന്നും താരം പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ കാര്യം അറിയിച്ചത്. അതേസമയം സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സുശിൻ ശ്യാം ആണ്. ഇദ്ദേഹത്തെ ജീനിയസ് എന്നാണ് സാമന്ത പ്രശംസിക്കുന്നത്. അതേസമയം മലയാളത്തിലെ കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി കുതിക്കുകയാണ് ആവേശം. ഇങ്ങനെ പോയാൽ ആഗോളതലത്തിൽ 100 കോടി അതിവേഗം ചിത്രം കടക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ആയി മാറുകയാണ് ഈ സിനിമ.
ആഗോളതലത്തിൽ ചിത്രം ഇതിനോടകം 90 കോടി രൂപ നേടി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിൽ എന്ന നടന്റെ അഴിഞ്ഞാട്ടം തന്നെയാണ് ഈ സിനിമയുടെ പ്രധാനപ്പെട്ട ആകർഷണം. രംഗണ്ണാ എന്ന ഒരു വ്യത്യസ്തമായ കഥാപാത്രമായിട്ടാണ് ഫഹദ് ഈ സിനിമയിൽ എത്തുന്നത്. സിനിമയിൽ അക്ഷരാർത്ഥത്തിൽ ഇദ്ദേഹത്തെ അഴിച്ചു വിട്ടിരിക്കുകയാണ് സംവിധായകൻ.
അൻവർ റഷീദ് എന്റർടൈൻമെന്റ് ബാനറിൽ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. നസ്രിയ നസീമും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. വിനായക് ശശികുമാർ ആണ് സിനിമയിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. അതേസമയം വലിയൊരു താരനിര തന്നെയുണ്ട് സിനിമയിൽ.