മലയാളികൾ എല്ലാവരും ഇന്ന് സന്തോഷപൂർവ്വം വിഷു ആഘോഷിക്കുകയാണ്. എന്നാൽ ഒരിക്കലും ഇന്നേദിവസം സന്തോഷം അനുഭവിക്കാൻ സാധിക്കാത്ത ഒരു വ്യക്തിയുണ്ട് നമുക്കിടയിൽ. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം ചിത്ര ചേച്ചി തന്നെയാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് പിറന്ന മകൾ ആയിരുന്നു നന്ദന. എന്നാൽ ഇന്ന് നന്ദന നമ്മളെ വിട്ടു പിരിഞ്ഞ ദിവസമാണ്. നന്ദനയുടെ ഓർമ്മ ദിവസത്തിൽ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്ര ചേച്ചി.
തൻറെ അവസാനശ്വാസം വരെ മകൾ തങ്ങളോട് ഒപ്പം ഉണ്ടാകും എന്ന് പറയുകയാണ് താരം ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ ആണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ധാരാളം ആളുകൾ ആണ് ആശ്വാസ വാക്കുകൾ ആയി എത്തിയിരിക്കുന്നത്.
“നീ എൻറെ കൂടെ ഇല്ലെങ്കിലും നമ്മൾ ഇതുവരെ വിട്ടു പിരിഞ്ഞിട്ടില്ല. എൻറെ അവസാനത്തെ ശ്വാസം വരെ നീ എന്നും എന്റെ ഹൃദയത്തിൽ തന്നെ ജീവിക്കും” – ഇതായിരുന്നു ചിത്ര ചേച്ചി എഴുതിയ വരികൾ. ഫേസ്ബുക്കിൽ ആണ് താരം ഈ വരികൾ കുറിച്ചത്. നന്ദനയുടെ മനോഹരമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം താരം ചേർത്തിട്ടുണ്ട്.
2011 ഏപ്രിൽ പതിനാലാം തീയതി ആണ് ദാരുണമായ ഈ സംഭവം നടക്കുന്നത്. ദുബായിലെ വില്ലയിൽ വെച്ചാണ് സംഭവം നടക്കുന്നത്. കുട്ടി സ്വിമ്മിംഗ് പൂളിലേക്ക് വീഴുകയായിരുന്നു. 9 വയസ്സ് ആയിരുന്നു നന്ദനയുടെ അന്നത്തെ പ്രായം. നന്ദന ഒരു സ്പെഷ്യൽ ചൈൽഡ് കൂടിയായിരുന്നു. നന്ദനയുടെ വേർപാട് ഇവർക്ക് കടുത്ത ആഘാതം ആണ് ഉണ്ടാക്കിയത്. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു ഇരുവർക്കും നന്ദന ജനിച്ചത്. 2002 ഡിസംബർ മാസത്തിൽ ആയിരുന്നു ചിത്ര ചേച്ചിക്ക് നന്ദന ഉണ്ടായത്. വിജയശങ്കർ എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. ജീവിതത്തിൽ ഇനിയെന്തു വലിയ തിരിച്ചടി നേരിട്ടാലും തനിക്ക് താങ്ങാൻ കഴിയും എന്നും കുഞ്ഞിന്റെ വിയോഗത്തേക്കാൾ വലിയ ആഘാതം ഒന്നും ഇനി വരാനില്ല എന്നും താരം ഒരിക്കൽ പറഞ്ഞിരുന്നു.