ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും ആക്ടീവ് ആയിട്ടുള്ള രണ്ടു മത്സരാർത്ഥികൾ ആണ് ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിൽ ഒരു ലൗ ട്രാക്ക് ആണ് നടത്തുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഇപ്പോൾ ജാസ്മിൻ ഗബ്രിയോട് ഉള്ള സ്നേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് തിരിച്ചും സ്നേഹമുണ്ട് എന്നും എന്നാൽ ഇത് വിവാഹത്തിലേക്ക് എത്തില്ല എന്നുമാണ് ഗബ്രി പറയുന്നത്. ഗബ്രി ജാസ്മിനെ തേച്ചു എന്നാണ് ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.
ആര് ആരെയാണ് തേച്ചത് എന്ന് ഇപ്പോൾ പോളിംഗ് വരെ നടക്കുന്നുണ്ട്. ഗബ്രി ജാസ്മിനെ തേച്ചു എന്ന് 13 ശതമാനം ആളുകൾ ആണ് പറയുന്നത്. അതേസമയം ജാസ്മിൻ ഗബ്രിയേ തേച്ചു എന്നതിന് വെറും നാല് ശതമാനം മാത്രമാണ് ഉള്ളത്. പുറത്ത് നെഗറ്റീവ് ആണ് എന്ന് തിരിച്ചറിഞ്ഞ് രണ്ടുപേരും പ്ലാൻ ചെയ്ത് പിരിയുന്നതാണ് ഇത് എന്നാണ് 26% ആളുകൾ അഭിപ്രായംപ്പെടുന്നത്. അതേസമയം ആരും ആരെയും തേച്ചിട്ടില്ല എന്നും തിരിച്ചറിവ് ഉണ്ടായപ്പോൾ ഇങ്ങനെ സംഭവിച്ചതാണ് എന്നാണ് ഒരു ശതമാനം ആളുകൾ പറയുന്നത്.
അതേസമയം ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് മറ്റൊരു അഭിപ്രായമാണ്. ഇത് രണ്ടാളും കൂടി നടത്തുന്ന നാടകമാണ് എന്നും കുറച്ചു കഴിയുമ്പോൾ വീണ്ടും ഇവർ ഒട്ടും എന്നുമാണ് 55 ശതമാനം ആളുകൾ പറയുന്നത്. രണ്ടുപേരുംകൂടി ചേർന്ന് നടത്തുന്ന ഒരു ഡ്രാമ മാത്രമാണ് ഇത് എന്നാണ് പറയുന്നത്. ഇത്തരത്തിൽ ഇവർ മുൻപും പിരിയാൻ നോക്കിയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ അതിനുശേഷം ഇവർ തമ്മിലുള്ള അടുപ്പം വർദ്ധിച്ചിട്ടേ ഉള്ളൂ എന്നും പ്രേക്ഷകർ പറയുന്നു.
ഇനിയിപ്പോൾ ജാസ്മിനെ ഗബ്രി തേച്ചതാണ് എങ്കിൽ, അതിനേക്കാൾ വലിയ ക്രൂരതയാണ് ജാസ്മിൻ പുറത്തുള്ള മറ്റൊരു വ്യക്തിയോട് ചെയ്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ജാസ്മിൻ ഒരു വ്യക്തിയുമായി റിലേഷൻഷിപ്പിൽ ആയിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് പോകുന്നത്. ഈ വ്യക്തി ജാസ്മിനുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു എന്നു പറഞ്ഞുകൊണ്ട് അടുത്തിടെ പോസ്റ്റ് നടത്തിയിരുന്നു. എന്തായാലും ജാസ്മിന്റെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്നത് കാത്തിരുന്നു കാണണം എന്നാണ് പ്രേക്ഷകർ പറയുന്നത്.