Film News

തെരഞ്ഞെടുപ്പിൽ അച്ഛനെ പിന്തുണയ്ക്കുമോ? അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വെച്ച് തന്നെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മക്കളായ അഹാനയും ദിയയും

ഇത്തവണ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നടൻ കൃഷ്ണകുമാർ ആണ്. ഇന്ന് ഇദ്ദേഹം ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു. ഇദ്ദേഹത്തിൻറെ ഭാര്യയും മക്കളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ അച്ഛനെ പിന്തുണയ്ക്കുമോ എന്ന് ചോദ്യം വന്നിരുന്നു. അപ്പോൾ ആന നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാൻ അല്ല, മറിച്ച് എൻറെ അച്ഛനെ പിന്തുണയ്ക്കാനാണ് ഞാൻ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്.

- Advertisement -

അച്ഛനെ പിന്തുണച്ചു എന്ന കാരണം കൊണ്ട് എന്തെങ്കിലും തരത്തിലുള്ള നെഗറ്റിവിറ്റി വരും എന്ന് ഞാൻ കരുതുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. എല്ലാവരും സ്വന്തം കുടുംബത്തിൽ ഉള്ളവരെ പിന്തുണയ്ക്കുമല്ലോ എന്നും താരം ചോദിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായ അച്ഛനെ പിന്തുണച്ചത് മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു താരം ഇങ്ങനെ മറുപടി നൽകിയത്.

എല്ലാവരും അവർ വിശ്വസിക്കുന്ന പാർട്ടിയുടെ കാര്യങ്ങളെ പറ്റിയാണ് സംസാരിക്കുക എന്നും അപ്പോൾ സ്വാഭാവികമായും പലർക്കും അതിൽ എതിരഭിപ്രായം ഉണ്ടാകും എന്നും അതിനെയൊന്നും വ്യക്തിപരമായി കാണേണ്ട കാര്യമില്ല എന്നും താരം കൂട്ടിച്ചേർത്തു. അച്ഛൻ വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി പറയുന്ന സമയത്ത് മറ്റു പാർട്ടിക്കാർക്ക് എതിരഭിപ്രായം ഉണ്ടാകും, അവർ എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നു വരും, അതൊന്നും ഞങ്ങൾ വ്യക്തിപരമായി എടുക്കാറില്ല. ഞങ്ങൾ ആരും തന്നെ രാഷ്ട്രീയം പിന്തുടരുന്നവർ അല്ല, അച്ഛൻ ചെയ്യുന്ന ജോലികളിലും അദ്ദേഹത്തിൻറെ പ്ലാനുകളിലും ഞങ്ങൾക്ക് താല്പര്യമുണ്ട്. സമൂഹമാധ്യമങ്ങൾ നന്നായി ഉപയോഗിക്കുന്നവരും ചീത്തയായി ഉപയോഗിക്കുന്നവരും ഉണ്ട് എന്നും നന്നായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഞങ്ങൾ എല്ലാവരും എന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം അച്ഛൻറെ വിജയസാധ്യതയെക്കുറിച്ചും മകൾ ദിയ പറയുന്നത് ഇങ്ങനെ – അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് എൻറെ സുഹൃത്തുക്കൾ പോലും പറയുന്നത്. കഴിഞ്ഞ തവണ ഇലക്ഷന് നിന്ന് സമയത്ത് ഉള്ളതിനേക്കാൾ കൂടുതൽ പോസിറ്റീവ് വീഡിയോകൾ ഇത്തവണ സമൂഹം മാധ്യമങ്ങളിൽ കണ്ടിരുന്നു. മറ്റു പാർട്ടികളിൽ ഉള്ള സുഹൃത്തുക്കളിൽ പലരും അച്ഛൻറെ വീഡിയോ അയച്ചു തരാറുണ്ട്. അച്ഛൻ ജയിക്കും എന്നാണ് അവരും പറയുന്നത്. കോളേജിൽ നടന്നപ്പോൾ ഉള്ള അച്ഛൻറെ പ്രതികരണം ആണ് പലരും എടുത്തുപറയുന്നത്. കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറയുന്നവർ ഉണ്ട് എന്നും ദിയ കൂട്ടിച്ചേർത്തു.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

2 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

4 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

4 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

15 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

16 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

16 hours ago