മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിൽ ആണ് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ഈ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയും നീട്ടിയായിരുന്നു സ്വീകരിച്ചത്. ധാരാളം ആരാധകരെയാണ് താരം കേരളത്തിൽ നിന്നും സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആദ്യം ഏതോ ടെലിവിഷൻ കോമഡി പരിപാടിക്ക് വേണ്ടി ആയിരിക്കും എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ സംഗതി സീരിയസാണ്.
“വീണ നായർ രാഷ്ട്രീയത്തിലേക്ക്. ബിഗ് സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികളുടെ പ്രിയങ്കരി ആയി മാറിയ വീണാ നായർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. മലപ്പുറം മാണൂർ പഞ്ചായത്തിന്റെ പകരം വെക്കാനില്ലാത്ത പഞ്ചായത്ത് പ്രസിഡൻറ് (പി പി) ആയി വീണ നായർ” – ഇതാണ് വീഡിയോ പങ്കുവെച്ചശേഷം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ സൂക്ഷിച്ചു നോക്കിയ ആരാധകർ എല്ലാവരും ഞെട്ടി. ആരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് എന്നറിയുമോ?
മേ ഹൂ മൂസ എന്ന സിനിമയുടെ അനിയപ്രവർത്തകർ ആണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്. കോമഡി പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വീണാ നായർ ആണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് എന്ന് മാത്രമല്ല വീണാ നായർ എന്ന പേര് തന്നെയാണ് ഇവർ ക്യാപ്ഷൻ ആയി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പല ആരാധകരും വീണ നായർ യഥാർത്ഥത്തിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടത്.