Social Media

യുവനടിമാര്‍ക്ക് എതിരായ അതിക്രമം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്, ആളെ കണ്ടെത്താന്‍ ശ്രമം

കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് സിനിമ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ യുവ നടിമാരെ കൂട്ടംകൂടി നിന്ന ആളുകളില്‍ നിന്ന് ഒരാള്‍ ആക്രമിച്ചത്. പിന്നാലെ തിരക്കിനിടെ നടി ഇയാളെ കയറി തല്ലിയത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എങ്കിലും ഈ വ്യക്തിയുടെ മുഖം വ്യക്തമായിട്ടില്ല. ഇതിന് പിന്നാലെ തനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു പ്രമോഷന് എത്തിയ മറ്റൊരു നടി കൂടി സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് പങ്കുവെച്ചിരുന്നു.

- Advertisement -


ഇപ്പോള്‍ സംഭവത്തില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കും എന്ന് കോഴിക്കോട് ഡിസിപി ഡോക്ടര്‍ എ ശ്രീനിവാസ് പറഞ്ഞു. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് സംഘം പരിശോധിച്ചു. ഫറൂഖ് എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി എന്നും ഡിസിപി അറിയിച്ചു.


നിര്‍മാതാക്കളില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളില്‍ പൊലീസ് സംഘമെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.

Anusha

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

2 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

3 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

3 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

3 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

4 hours ago