മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞദിവസം ഇദ്ദേഹം ഒരു വാർത്ത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഇദ്ദേഹം അറിയിച്ചത്. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ആണ് ഇദ്ദേഹം ഈ കാര്യം ആരാധകരെ അറിയിച്ചത്. ആ പേജിൽ ഇനി അങ്ങോട്ട് വരുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും താൻ ഉത്തരവാദിയല്ല എന്നും ഇദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു.
ഇപ്പോൾ പേജ് വീണ്ടു കിട്ടി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹം തന്നെയാണ് ഈ വാർത്ത അറിയിച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നാണ് ഹാക്കർ ലോഗിൻ ചെയ്തത് എന്നാണ് ഇദ്ദേഹം പറയുന്നത്. 24 മണിക്കൂറിനുള്ളിൽ തന്നെ പേജ് വീണ്ടെടുക്കാൻ സാധിച്ചു എന്ന സന്തോഷവും ഇദ്ദേഹം പങ്കുവെച്ചു. അതേസമയം ഹാക്കർ പാക്കിസ്ഥാനിൽ നിന്നും ആണ് എന്ന് സ്ഥിരീകരിക്കാൻ പറ്റില്ല. ഒരുപക്ഷേ വിപിഎൻ ഉപയോഗിച്ച് പാക്കിസ്ഥാനിലെ ലൊക്കേഷൻ ഉപയോഗിച്ചതും ആവാം എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ – എൻറെ ഫേസ്ബുക്ക് പേജ് തിരികെ കിട്ടി. പേജിലെ പോസ്റ്റുകൾ എല്ലാം കണ്ടു ഹാക്ക് ചെയ്തതാണ് എന്ന് മനസ്സിലാക്കി ഉടൻ തന്നെ കാര്യം എന്നെ അറിയിക്കാൻ ശ്രമിച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർക്കെല്ലാം എൻറെ നന്ദി. പലതരത്തിലുള്ള അശ്ലീല വീഡിയോകൾ ആയിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ചില ആളുകളോട് പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് അയച്ചതായും ഞാൻ അറിഞ്ഞു.
കഴിഞ്ഞദിവസം രാത്രി ആയിരുന്നു സംഭവം സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തത്. അടിയന്തരമായി തന്നെ അവർ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ പേജ് തിരികെ ലഭിക്കുകയും ചെയ്തു. എല്ലാവർക്കും നന്ദി. ഇതായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ച കുറിപ്പ്. ഇതിൻറെ ഒരു സ്ക്രീൻഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.