മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃണാൽ താക്കൂർ. ടെലിവിഷനിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ് ഇവർ. അതേസമയം ജീവിതവും ഒരുപോലെ ബാലൻസ് ചെയ്യുക എന്നത് തനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നാണ് താരം പറയുന്നത്. റിലേഷൻഷിപ്പുകൾ എപ്പോഴും വളരെ കഠിനമാണ് എന്ന് തോന്നിയിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെ തന്റെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്ന ശരിയായ പാർട്ണറെ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് എന്നുമാണ് താരം പറയുന്നത്.
അടിച്ചിടയായി ജോലിയെടുക്കുന്ന സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് അണ്ഡം ശീതീകരിച്ചു വെക്കുക എന്നത്. ഭാവിയിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. താനും ഇതുപോലെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് നടി പറയുന്നത്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു താരം ഇങ്ങനെ പറഞ്ഞത്.
ഒരു ശരാശരി സ്ത്രീയുടെ ശരീരഘടന വെച്ച് പ്രസവിക്കുവാൻ ഏറ്റവും നല്ല സമയം എന്നു പറയുന്നത് 20 മുതൽ 30 വയസ്സിന് ഇടയിലാണ്. 25ന് ശേഷമാണ് ഏറ്റവും ഉചിതമായ സമയം എന്നാണ് വിദഗ്ധർ പറയുന്നത്. 30 കഴിഞ്ഞു ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടായേക്കാൻ സാധ്യതകൾ ഉണ്ട് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരുപാട് സ്ത്രീകൾ ഇപ്പോൾ അവരുടെ നല്ല പ്രായത്തിൽ അണ്ഡം ശീതീകരിച്ചു വയ്ക്കുന്നത്.
പിന്നീട് ഭാവിയിൽ കുട്ടികളെ ഉണ്ടാക്കാൻ ആലോചിക്കുന്ന സമയത്ത് ആയിരിക്കും ഇവർ ഈ അണ്ഡം ഉപയോഗിച്ച് പ്രസവം ധരിക്കുന്നത്. ഇങ്ങനെ ഹെൽത്തി ആയ കുട്ടികളെ ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഇവർ പറയുന്നത്. അതേസമയം 30 കഴിഞ്ഞ് പ്രസവിച്ചാലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല എന്നും ഇപ്പോഴത്തെ സ്ത്രീകൾ എല്ലാവരും തന്നെ നല്ല രീതിയിൽ ലൈഫ് സ്റ്റൈൽ പിന്തുടരുന്നവർ ആണ് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ബോഡി ഹെൽത്തി ആണെങ്കിൽ എപ്പോൾ വേണമെങ്കിലും പ്രസവിക്കാം എന്നും അതിന് പ്രശ്നമൊന്നുമില്ല എന്നുമാണ് താരം പറയുന്നത്.