മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ ഓൺലൈൻ റിലീസ് ഏതാണ് എന്ന് ചോദിച്ചാൽ അത് ചതുരം എന്ന സിനിമയുടേത് ആയിരിക്കും എന്ന് നിസംശയം പറയാം. സ്വാസിക ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധാർത്ത് ഭരതൻ ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞവർഷമായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഒരു പ്രതീക്ഷയും ഇല്ലാതെ എത്തിയ സിനിമയായിരുന്നു എങ്കിലും തിയേറ്ററിൽ നിന്നും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.
എല്ലാവരും കരുതിയത് കുറെ അഡൾട്ട് രംഗങ്ങൾ കുത്തിനിറച്ചുകൊണ്ട് ആളുകളെ തീയേറ്ററിൽ കയറ്റി പണം വാരാൻ വേണ്ടിയുള്ള ഉദ്ദേശത്തോടെ മാത്രം നിർമിച്ച് സിനിമയാണ് ഇത് എന്നായിരുന്നു. എന്നാൽ പ്രേക്ഷകരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് ആയിരുന്നു സിനിമയുടെ റിസൾട്ട് പുറത്തുവന്നത്. മലയാള സിനിമയിൽ അടുത്തകാലത്ത് ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച റിവഞ്ച് ഡ്രാമ സിനിമ ആയിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അതേ സമയം സിനിമയ്ക്ക് ആവശ്യമായ സ്ഥലങ്ങളിൽ മാത്രമാണ് അഡൽറ്റ് രംഗങ്ങൾ നൽകിയിട്ടുള്ളത്. സിനിമയിൽ ഒരു സ്ഥലത്തും അനാവശ്യമായി അഡൽറ്റ് രംഗങ്ങൾ കുത്തി നിറച്ചിട്ടില്ല.
അതേ സമയം സിനിമയുടെ ഏറ്റവും വലിയ ഒരു പോരായ്മ മാർക്കറ്റിംഗ് തന്നെയായിരുന്നു. ഒരു എ പടം എന്ന നിലയിൽ ആയിരുന്നു ഈ സിനിമ മാർക്കറ്റ് ചെയ്തത്. പണ്ടത്തെ ഷക്കീല സിനിമകൾ ഒക്കെ മാർക്കറ്റ് ചെയ്യുന്നത് പോലെയായിരുന്നു ഈ സിനിമയുടെ മാർക്കറ്റിംഗ്. ഇന്നത്തെ സിനിമകൾ ഇറക്കുന്ന ആളുകൾ പോലും ലക്ഷങ്ങൾ ചിലവാക്കി ആ സിനിമയെ വളരെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്. അപ്പോഴാണ് ഇവിടെ ഒരു സംവിധായകൻ ഒരു കിടിലൻ സിനിമ എടുത്തു വച്ചിട്ട് അതിനെ ഷക്കീല സിനിമകളുടെ പ്രമോഷൻ ചെയ്യുന്നത്.
അതേസമയം സൈന പ്ലെ ഒ. ടി. ടി. വഴിയായിരിക്കും ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാർച്ച് ഒമ്പതാം തീയതി മുതൽ ആയിരിക്കും സിനിമയുടെ പ്രദർശനം ആരംഭിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. റോഷൻ മാത്യു ആണ് സിനിമയിലെ നായകനായി എത്തുന്നത്. അലൻസിയർ ആണ് സിനിമയിലെ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാന്തി ബാലചന്ദ്രൻ സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് എന്നതുകൊണ്ട് തന്നെ ഫാമിലിയുടെ ഒപ്പം കാണാൻ കൊള്ളാത്ത ഒരു സിനിമയാണ് ഇത് എന്നൊക്കെ വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ല. വളരെ മികച്ച ഒരു ഫാമിലി റിവഞ്ച് ഡ്രാമ സിനിമ തന്നെയാണ് ഇത്.