Film News

കേരള സ്റ്റോറി സിനിമയുടെ തിരക്കഥ എഴുതിയത് മലയാളി, പക്ഷേ സിനിമയുടെ അണിയറ പ്രവർത്തകർ ഇദ്ദേഹത്തെ നൈസ് ആയിട്ട് പറ്റിച്ചു – യദു വിജയകൃഷ്ണനോട് ഹിന്ദി സിനിമാക്കാർ നടത്തിയ ക്രൂരത കണ്ടോ?

കേരളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത് ഒരു ഹിന്ദി സിനിമയാണ്. കേരള സ്റ്റോറി എന്നാണ് ഈ സിനിമയുടെ പേര്. അതേസമയം ഈ സിനിമയുടെ തിരക്കഥ തന്റേതാണ് എന്നും എന്നാൽ ഈ സിനിമയുടെ അണിയറക്കാർ ഒരു നന്ദി പോലും നൽകിയിട്ടില്ല എന്നുമാണ് മലയാളത്തിലെ ചലച്ചിത്ര പ്രവർത്തകൻ യദു വിജയകൃഷ്ണൻ പറയുന്നത്. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ ആരോപണങ്ങൾ എല്ലാം തന്നെ ഉന്നയിക്കുന്നത്.

- Advertisement -

സിനിമയ്ക്കെതിരെ പറയുകയല്ല എന്നും സിനിമയിൽ താൻ പ്രവർത്തിച്ചിട്ടുണ്ട് എന്നും എന്നാൽ ചിത്രത്തിൽ ഒരു നന്ദി പോലും വെച്ചിട്ടില്ലാത്തതിന്റെ വിഷമത്തിലാണ് താൻ ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തുന്നത് എന്നുമാണ് ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 2017 വർഷത്തിൽ ആയിരുന്നു ലവ് ജിഹാദുമായി ബന്ധപ്പെട്ടുകൊണ്ട് ഈ സിനിമയുടെ സംവിധായകൻ ഒരു ഡോക്യുമെൻററി ചെയ്യുന്നത്. അതിൽ യദുവും പ്രവർത്തിച്ചിരുന്നു. ഇങ്ങനെയാണ് ഇരുവരും തമ്മിൽ അടുപ്പം ഉണ്ടാവുന്നത്. പിന്നീട് 2021 വർഷത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹിന്ദി കോമേഷ്യൽ സിനിമ ചെയ്യുവാൻ തിരക്കഥ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ആയിരുന്നു തിരക്കഥയുടെ വൺ ലൈൻ എഴുതി നൽകുന്നത്. ഉടൻതന്നെ അതിന് അംഗീകാരവും ലഭിച്ചു.

ഇതിനുശേഷമായിരുന്നു തിരക്കഥയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഏകദേശം ഒരു വർഷം ചർച്ചകൾ നടത്തിയതിനുശേഷം ആണ് തിരക്കഥയുടെ പൂർണ്ണരൂപം ചിട്ടപ്പെടുത്തിയത്. എന്നാൽ തിരക്കഥ കൈമാറിയതിനുശേഷം ആയിരുന്നു സിനിമയുടെ പ്രൊഡക്ഷൻ കമ്പനി ഇദ്ദേഹവുമായിയുള്ള തിരക്കഥാകൃത്ത് എന്ന കരാർ റദ്ദാക്കിയത്. പറഞ്ഞ പ്രതിഫലത്തിന്റെ 10% നൽകിയിട്ടുണ്ടായിരുന്നു. പുതിയ കരാർ വരും എന്നായിരുന്നു ആദ്യം അറിയിച്ചത്. സിനിമയ്ക്ക് വേണ്ടി ലൊക്കേഷൻ കണ്ടുപിടിക്കാനും പ്രൊഡക്ഷൻ സൈഡിലും എല്ലാം പ്രവർത്തിച്ചിരുന്നു. എന്നാൽ പുതിയ കരാറിൽ കൺസൾട്ടന്റ് എന്ന സ്ഥാനം മാത്രമാണ് ഇദ്ദേഹം നൽകിയത്.

ഇതുകൂടാതെ നേരത്തെ നൽകിയ 10% തുക മാത്രമായിരിക്കും ഈ സിനിമയുടെ പ്രതിഫലം എന്നും പറഞ്ഞു. ഇത് കൂടാതെ ഷൂട്ടിംഗ് അടക്കം എല്ലാ കാര്യങ്ങളിലും സഹകരിക്കണം എന്നും കരാറിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇദ്ദേഹം സിനിമയിൽ നിന്നും പിന്മാറുന്നത്. അതേ സമയം വലിയ ഉദ്ദേശമുള്ള സിനിമയാണ് ഇത് എന്നതുകൊണ്ട് തന്നെ നിയമനടപടികൾ ഒന്നും സ്വീകരിക്കുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. സിനിമയുടെ അണിയറക്കാർ തന്നെ എന്തെങ്കിലും ചെയ്യും എന്നാണ് ഇദ്ദേഹം ഇപ്പോൾ കരുതുന്നത്.

Athul

Recent Posts

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

8 mins ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

11 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

12 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

13 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

14 hours ago