മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകളാണ് സിബിഐ സീരീസിലെ സിനിമകളെല്ലാം തന്നെ. ഇപ്പോൾ ഇതിലെ അഞ്ചാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് ഒന്നാം തീയതി ആണ് സിനിമയുടെ റിലീസ്. ഒരുപക്ഷേ ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സംവിധായകനും എഴുത്തുകാരനും നടനും ഒരേ കഥാപാത്രത്തെയും കഥയെയും അഞ്ചുതവണ അടുപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നത്. എന്തായാലും മമ്മൂട്ടി ആരാധകർ മാത്രമല്ല സാധാരണ സിനിമാപ്രേമികൾ എല്ലാം തന്നെ ഈ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.
14 കോടി രൂപയുടെ ബജറ്റിലാണ് സിനിമ ഒരുക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇതിനോടകം 28 കോടി രൂപ സിനിമ സ്വന്തമാക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഒരു പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോം ആണ് ഇതിൽ വലിയ ഒരു തുക നൽകിയത്. അതുപോലെതന്നെ മലയാളത്തിലെ ഒരു പ്രമുഖ ചാനൽ ആണ് സിനിമയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇവിടെ നിന്നുമാണ് സിനിമയുടെ 28 കോടി പ്രീ ബിസിനസ് നടന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം സേതുരാമയ്യർ എന്ന കഥാപാത്രത്തിന് വലിയ മാറ്റമൊന്നും ഉണ്ടാവില്ല എന്നാണ് കെ മധു പറയുന്നത്. പഴയതുപോലെതന്നെ ഷർട്ടും പാൻറും ആയിരിക്കും വേഷം. പഴയ ശൈലിയിൽ ആയിരിക്കും പൂണൂലും രുദ്രാക്ഷമാലയും നെറ്റിയിലെ കുങ്കുമകുറിയും ഒക്കെ ഉണ്ടാവുക. പിന്നിലേക്ക് ചീകി ഒതുക്കിയ മുടി എല്ലാം അതുപോലെ തന്നെ ഉണ്ടാവും. കൈ പിന്നിൽ കെട്ടി ഉള്ള നടത്തവും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ഒരു കാര്യം മാത്രമാണ് പുതിയതായി വരുന്നത്. മമ്മൂട്ടി ഉപയോഗിക്കുന്ന വാച്ച് മാത്രമായിരിക്കും പുതിയത്.
സേതുരാമയ്യർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഈ കഥാപാത്രത്തിന് ആദ്യം കണ്ടുവെച്ച പേര് അലി ഇമ്രാൻ എന്നായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത് മാറ്റി സേതുരാമയ്യർ എന്നാക്കിയത്. പിന്നീട് അലി ഇമ്രാൻ എന്ന പേര് എസ് എൻ സ്വാമി എഴുതിയ മൂന്നാംമുറ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുകയും ചെയ്തു.