മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ഒരു തമിഴ് താരമാണെങ്കിലും മലയാളി താരങ്ങൾക്ക് പോലും ലഭിക്കാതെ സ്വീകരണമാണ് ഇദ്ദേഹത്തിൻറെ സിനിമകൾക്ക് മലയാളികൾ നൽകിവരുന്നത്. വിക്രം എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വില്ലൻ കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. മാസ്റ്റർ എന്ന സിനിമയിലായിരുന്നു വിജയ് സേതുപതി ഇതിനുമുൻപും പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലും താരം വില്ലൻ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ഈ രണ്ടു സിനിമകളും സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ആണ് എന്ന പ്രത്യേകതയുമുണ്ട്.
തമിഴിന് പുറമേ മലയാളത്തിലും തെലുങ്കിലും സാന്നിധ്യമറിയിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് വിജയ് സേതുപതി. മലയാളത്തിൽ ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാർക്കോണി മത്തായി എന്ന സിനിമയിൽ ഒരു കേന്ദ്രകഥാപാത്രമായി വിജയ് സേതുപതി ഉണ്ടായിരുന്നു. ഈ ചിത്രം വളരെ വലിയ ഒരു വിജയം കൂടിയായിരുന്നു. ഇതുകൂടാതെ ഉപ്പേന്ന എന്ന തെലുങ്ക് സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നായികയുടെ അച്ഛൻ ആയിട്ടാണ് വിജയ് സേതുപതി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം വളരെ വലിയ ഒരു വിജയമായിരുന്നു.
ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. 12 വർഷങ്ങൾക്ക് മുൻപാണ് ഈ ചിത്രം എടുത്തത്. അതായത് കൃത്യമായി പറഞ്ഞാൽ 2010 വർഷത്തിൽ. ആരാണ് ഈ ചിത്രം എടുത്തത് എന്ന് അറിയുമോ? ചിത്രമെടുത്ത വ്യക്തി ഒരു മലയാളിയാണ് എന്ന് മാത്രമല്ല മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം ഇന്ന്. ആരാണ് ആ വിഖ്യാത സംവിധായകൻ എന്ന് മനസ്സിലായോ?
അൽഫോൻസ് പുത്രനാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നേരം, പ്രേമം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. പ്രേമം എന്ന സിനിമ റിലീസ് ചെയ്തിട്ട് ഏഴ് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിൻറെ അടുത്ത സിനിമ അണിയറയിൽ ഒരുങ്ങുന്നതേ ഉള്ളൂ. ഗോൾഡ് എന്നാണ് ഈ സിനിമയുടെ പേര്. നയൻതാര ആണ് സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തായാലും വിജയ് സേതുപതിയുടെ ഈ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറികഴിഞ്ഞു.