Film News

കുരുക്ക് മുറുകുന്നു, സൗബിനെ ഉടൻ ചോദ്യം ചെയ്യും, താരത്തിന് നോട്ടീസ് അയച്ചതായി റിപ്പോർട്ട്

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 200 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്ഷൻ ആയി നേടിയത്. ഇതിൽ 100 കോടി തമിഴ്നാട്ടിൽ നിന്നും മാത്രം നേടി എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. എന്നാൽ ഈ സിനിമയുടെ നിർമാതാക്കൾക്ക് ഇപ്പോൾ കണ്ടകശനിയാണ്. നിർമ്മാതാക്കൾക്ക് എതിരെ ഇപ്പോൾ ഈ ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

- Advertisement -

സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ഷോൺ ആൻറണി. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഈഡി ചോദ്യം ചെയ്തത്. തുടർന്ന് നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഈ ഡി. ഇതിനുവേണ്ടി ഇദ്ദേഹത്തിന് ഇ ഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണം ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഈ ഡി അന്വേഷിക്കുന്നത്.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ആണ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സിനിമയ്ക്ക് ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക് എന്നാൽ 250 കോടി രൂപ ലാഭം ഉണ്ടായിട്ടും മുടക്ക് മുതൽ ഇതുവരെ നൽകിയിട്ടില്ല എന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം സിനിമ നിർമാണത്തിന് കള്ള പണം ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ചിദംബരം സംവിധാനം ചെയ്ത സിനിമ കേരളത്തിന് പുറത്തും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പരാതിക്കാരൻ ആയ സിറാജ് വലിയ തറ ആണ് ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഏഴ് കോടി രൂപയാണ് ഇയാൾ നൽകിയത് എന്നാണ് പറയുന്നത്. ഇതിൽ അഞ്ചു കൂടി 95 ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയത് എന്നാണ് ഇയാൾ പറയുന്നത്. പറവ ഫിലിംസ് പാർട്ണർ ആണ് ഷോൺ ആൻറണി. ഇദ്ദേഹത്തിൻറെ ബാങ്ക് അക്കൗണ്ടുകൾ കോടതി നേരത്തെ മരവിപ്പിച്ചിരുന്നു. അതേസമയം സിനിമയുടെ നിർമാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പാണ് എന്നാണ് പോലീസ് പറയുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞു എന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് ഇയാളിൽ നിന്നും നിർമാതാക്കൾ പണം തട്ടിയത്. 18 കോടി രൂപയ്ക്ക് മുകളിലാണ് സിനിമയുടെ ചെലവ്. എന്നാൽ 22 കോടി രൂപ എന്ന് കള്ളം പറയുകയായിരുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും ഇതുവരെ തിരികെ നൽകിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

3 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

15 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago