ഏറെ പ്രചാരത്തിലുള്ള കോളർ ഐഡൻറിറ്റിഫിക്കേഷൻ ആപ്പായ ട്രൂകോളർ ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നു. ഫോൺ എടുക്കാത്തവർക്ക് ഫ്ലാഷ് മെസ്സേജ് അയക്കാൻ ഉള്ള സൗകര്യം ആണ് ഇവർ ഏറ്റവും പുതിയതായും പ്രധാനമായും കൊണ്ടുവരുന്നത്. ഇതോടൊപ്പം തന്നെ അവർ അവതരിപ്പിക്കുന്ന മറ്റു ഫീച്ചറുകളും എന്തൊക്കെയാണ് നോക്കാം. വിഒഐപി കോളിങിനായുള്ള വോയ്സ് കോള്‍ ലോഞ്ചര്‍, എസ്എംഎസ് ഇന്ബോക്സിനുള്ള പാസ്കോഡ് ലോക്ക്, മെച്ചപ്പെടുത്തിയ കോള്‍ ലോഗുകള്‍, ഇന്‍സ്റ്റന്റ് കോള്‍ റീസണ്‍, വീഡിയോ കോളര്‍ ഐഡിക്കുള്ള ഫേസ് ഫില്‍ട്ടറുകള്‍, എഐ സ്മാര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയവയാണ് അവയിൽ ചിലത്. ഇവയെല്ലാം ട്രൂകോളർ ആൻഡ്രോയിഡ് ആപ്പിൽ ലഭ്യമാവും എന്നാണ് പറയുന്നത്.
ട്രൂകോളറിലെ വോയ്സ് കോള്‍ ലോഞ്ചര്‍ ട്രൂകോളര്‍ വോയ്സില്‍ സംസാരിക്കാന്‍ ലഭ്യമായ ഉപയോക്താവിൻ്റെ എല്ലാ കോണ്‍ടാക്റ്റുകളെയും കണ്ടെത്താനുള്ള ഒരു എളുപ്പ മാര്‍ഗം ആണ്. വിഒഐപി ബേസ് ചെയ്തുള്ള കോളിങിനാണ് വോയ്സ് കോള്‍ ലോഞ്ചർ ഉപയോഗിക്കുന്നത്. സ്വകാര്യത ഉറപ്പുവരുത്തുന്നതിന് കമ്പനി അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ആണ് എസ്എംഎസ് പാസ് ലോക്ക്കോഡ്. ഒരു അഡീഷണൽ സെക്യൂരിറ്റി ലയർ ആയിട്ട് വേണമെങ്കിൽ ഇതിനെ കാണാം.
മറ്റൊരു പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് കോൾ റീസൺ. നിങ്ങൾ ഫോൺ വിളിച്ചു തുടങ്ങുമ്പോൾ തന്നെ മറുഭാഗത്ത് ഇരിക്കുന്ന ആളിനോട് എന്തിനാണ് വിളിക്കുന്നത് എന്ന് പറയാനുള്ള ഒരു ഓപ്ഷൻ ആണ് ഇത്. നിങ്ങളുടെ കോള്‍ മറ്റേയാള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ( റിങ് ചെയ്ത് കൊണ്ടിരിക്കുകയാണെങ്കില്‍ ) ഇങ്ങനെ ഇന്‍സ്റ്റന്റ് കോള്‍ റീസണ്‍ ആഡ് ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായിക്കുന്നു. സന്ദേശങ്ങള്‍ക്കായി ചില പ്രീസെറ്റുകളും ഉണ്ട്. ചില ഓപ്ഷനുകള്‍ ” ഇറ്റ്സ് ഇംപോര്‍ട്ടന്റ് “, ” ക്യാന്‍ വീ ടോക്ക്? ” തുടങ്ങിയവയാണ്. ഉപയോക്താവിന് ഏത് കോള്‍ റീസണും ടൈപ്പ് ചെയ്യാം.
വീഡിയോ കോളിംഗ് കൂടുതൽ യൂണികോഡും പേഴ്സണലൈസ്ഡും ആക്കാൻ ആയി വീഡിയോ കോളിംഗ് ഫിൽറ്ററുകലും ആഡ് ചെയ്യുന്നുണ്ട്. സെല്‍ഫി, വിആര്‍ പവേര്‍ഡ് ഫില്‍ട്ടറുകള്‍ എന്നിവയില്‍ യൂസേഴ്സിന് കൂടുതല്‍ ക്രിയേറ്റീവ് ആകാനും കഴിയും. യൂസേഴ്സിന് നിന്നു കിട്ടുന്ന ഫീഡ്ബാക്കുകൾ കൂടുതൽ പുതിയ അപ്ഡേറ്റുകളും നവീകരണങ്ങളും കൊണ്ടുവരാൻ സഹായിക്കുന്നു എന്നാണ് കോളര്‍ ഇന്ത്യയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ റിഷിത് ജുന്ജുനവാല പറയുന്നത്.