ബിഗ് ബോസ് വീട്ടിലേക്ക് കഴിഞ്ഞ വാരമായിരുന്നു ആറ് പുതിയ മത്സരാർത്ഥികൾ കൂടി എത്തിയത്. ഇതോടെ കളി മൊത്തത്തിൽ മാറിയിരിക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾക്ക് എല്ലാം അവരെക്കുറിച്ച് പുറത്ത് ഉള്ള അഭിപ്രായത്തിന്റെ ഏകദേശം ഒരു ധാരണ ലഭിച്ചു. ഇതിനുശേഷമാണ് അവർ അവരുടെ ഗെയിം പ്ലാൻ മാറ്റി തുടങ്ങിയത്. അതേസമയം വലിയ പ്രതീക്ഷകളോടെ അകത്ത് ചെന്നിരുന്ന സായി കൃഷ്ണയുടെ പ്രകടനം നിരാശ നൽകുന്നതാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ഉണ്ട്.
സായി കൃഷ്ണ ജാസ്മി നോട് പുറത്തെ കഥകൾ എല്ലാം തന്നെ പറഞ്ഞിരിക്കുകയാണ്. മാതാപിതാക്കൾ നൽകിയ ഇൻറർവ്യൂ, പ്രതിശ്രുത വരൻ്റെ വോയിസ് ക്ലിപ്പ് ഇതെല്ലാം തന്നെ സായി പറഞ്ഞിട്ടുണ്ട്. എന്നാൽ ജാസ്മിനെ മാനസികമായി തകർക്കാൻ വേണ്ടി മനപ്പൂർവ്വം തന്നെയാണ് സായി ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയാണ് – സായി ലൈവിൽ അർജുൻ, അപ്സര എന്നിവരോട് രണ്ട് കാര്യങ്ങൾ പറയുന്നുണ്ട്. ഒന്നാമത്തെ കാര്യം – ഇപ്പോൾ ഉള്ള പവർ ടീമിനെ ഇങ്ങനെ തന്നെ നിലനിർത്തണം. കാരണം അടുത്ത വാരം നല്ല അടി വന്നേനെ, ഇനി വരുന്ന പവർ ടീം പറയുന്ന ജോലികൾ എല്ലാം നമ്മൾ അങ്ങ് ചെയ്യണം. ഒരിക്കലും അവർക്ക് കണ്ടന്റ് കൊടുക്കരുത്. ഞാൻ അവർ പറയുന്ന ജോലികൾ എല്ലാം ചെയ്യും.
രണ്ടാമത്തെ കാര്യം – ജിൻ്റോയെ നമുക്ക് ക്യാപ്റ്റൻ ആക്കണം. സംഭവം നന്നായി ചിന്തിച്ചു പ്ലാൻ ചെയ്യുന്നുണ്ട് എങ്കിലും ഇതിനൊക്കെ ഒരു വശം കൂടിയുണ്ട്. പവർ ടീമിനെ എതിർത്താൽ മാത്രമേ കണ്ടൻ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന് പവർ ടീമിനും അവരെ എതിർക്കുന്നവർക്കും അറിയാം. എന്നാൽ അവർ പറയുന്നത് എല്ലാം അനുസരിച്ചു നിന്നാൽ അവർക്ക് കണ്ടെന്റ് ഉണ്ടാക്കാനുള്ള അവസരം ലഭിക്കില്ല. കൂടാതെ ജിന്റോയെ ക്യാപ്റ്റൻ ആക്കിയാൽ ക്യാപ്റ്റൻസി എന്ന തലവേദന ഒഴിഞ്ഞു കിട്ടും. സ്വയം ബ്രേക്ക് ആവാനുള്ള അവസരങ്ങൾ ക്യാപ്റ്റന് ഉണ്ടാവും, എന്നാൽ ജിന്റോ അങ്ങനെ ബ്രേക്ക് ആവില്ല, ചിലപ്പോൾ ഒന്ന് കരഞ്ഞാലും പൂർവാധികം ശക്തിയോടെ തിരിച്ചുവരും.