മറ്റുള്ളവരുമായി പാസ്വേഡ് പങ്കിടുന്നതിന് നെറ്റ്ഫ്ലിക്സ് യൂസേഴ്സിൽ നിന്ന് പണം ഈടാക്കാൻ സാധ്യത. കഴിഞ്ഞ മാർച്ചിൽ കമ്പനി ഇതിനകം തങ്ങളുടെ പോളിസികളിൽ മാറ്റം പ്രഖ്യാപിച്ചത് കണക്കിലെടുത്താണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാസ്സ്വേർഡുകൾ മറ്റുള്ളവരുമായി പങ്കിടുന്നത് തങ്ങളുടെ പോളിസിക്ക് എതിരാണെന്നും ഇനി അഥവാ അങ്ങനെ അക്കൗണ്ട് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യൂസേഴ്സ് അധികമായി പണം നൽകാൻ നിർബന്ധിതരാവും എന്നും ഇവരുടെ പുതിയ നയപ്രഖ്യാപനം വ്യക്തമാക്കുന്നു.
“നിങ്ങളുടെ കുടുംബത്തിന് പുറത്തുള്ള വ്യക്തികളുമായി അക്കൗണ്ട് പങ്കിടാൻ പാടില്ല” എന്നാണ് ഇവരുടെ പുതിയ പൈലറ്റ് പ്രോഗ്രാം പറയുന്നത്. കുടുംബം എന്നത് അത് ഒരു യൂസറിൻ്റെ കൂടെ താമസിക്കുന്ന ആളുകളാണ്. ഉദാഹരണത്തിന് നിങ്ങളുടെ കൂടെ ഒരു റൂംമേറ്റ് ഉണ്ടെങ്കിൽ അവർക്ക് നിങ്ങളുടെ പാസ്സ്വേർഡ് ഷെയർ ചെയ്തു കൊടുക്കാൻ പറ്റും. പക്ഷേ നിങ്ങളുടെ അടുത്ത കുടുംബാംഗം മറ്റെവിടെയെങ്കിലും ആണെങ്കിൽ അവരുമായി പാസ്സ്വേർഡ് ചെയ്യാൻ പറ്റുന്നതല്ല. ഇനി അഥവാ അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ അധികം പണം നൽകി അവർക്കുകൂടി സേവനം ലഭ്യമാക്കാവുന്നതാണ്.
ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പോളിസിയിൽ മാറ്റം വരുത്തിയത് എന്നാണ് പറയുന്നത്.2022ലെ ക്യു1 ല് 200000 വരിക്കാരാണ് ആണ് നെറ്റ്ഫ്ലിക്സിന് ആകെ നഷ്ടമായത്. ഓഹരികളുടെ വില കുറഞ്ഞതും നെറ്റ്ഫ്ളിക്സിന് തിരിച്ചടിയായി. ഇതിനൊക്കെ കാരണമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നത് യൂസേഴ്സ് പാസ്സ്വേർഡ് ഷെയർ ചെയ്യുന്നത് ആണെന്നാണ്. നിരവധി സ്റ്റാഫുകളെ പിരിച്ചുവിട്ടും അവർക്ക് വന്ന കുറെ പ്രോജക്ടുകൾ ഒഴിവാക്കിയും ഒക്കെയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കുന്നത് എന്ന് ഇവർ വ്യക്തമാക്കുന്നു.