Gadget News

മോട്ടോ ഇ32എസ്- കീശ കാലിയാകാതെ വാങ്ങാൻ പറ്റിയ മികച്ച ഒരു സ്മാർട്ട്ഫോൺ, എന്തൊക്കെയാണ് ഫീച്ചറുകൾ എന്ന് നോക്കാം

മോട്ടോറോളയിൽ നിന്നുള്ള ബജറ്റ് ഇ സീരീസിലേക്കുള്ള 2022-ലെ ആദ്യ ആഡ് ഇൻ ആണ് മോട്ടോ ഇ32എസ്. ഒരു പുതിയ ഡിസൈനിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. മോട്ടറോള E32s 90Hz എൽസിഡി ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 12 ൽ ആണിത് പ്രവർത്തിപ്പിക്കാൻ കഴിയുക. ഇത്രയും ഫീച്ചറുകൾ ഈ വിലയിൽ ലഭിക്കുന്നതിനാൽ ഈ ബജെറ്റ് ഉള്ളവർക്ക് മോട്ടോ ഇ32എസ് നല്ലൊരു ഓപ്ഷനാണ്. ഇതൊരു ബജറ്റ് സ്മാർട്ട്‌ഫോണാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ഈ സ്മാർട്ട്ഫോൺ കമാൻഡ് ചെയ്യുന്ന വിലയേക്കാൾ വളരെ പ്രീമിയമായി തോന്നിക്കുന്ന ഒന്നാണ്.

- Advertisement -

മോട്ടോ ഇ32 കളുടെ ആകർഷണീയത കൂട്ടുവാൻ ഗ്ലാസിനോട് സാമ്യമുള്ള ഗ്ലോസി അക്രിലിക് ഉപയോഗിച്ചാണ് പിൻ പാനൽ നിർമ്മിച്ചിരിക്കുന്നത്. സ്‌ക്രാച്ച് എളുപ്പത്തിൽ വീഴാൻ സാധ്യതുള്ളതിനാൽ ബോക്സിൽ നൽകിയിരിക്കുന്ന കേസ് ഉപയോഗിക്കുന്നതാണ് നല്ലത്. മോട്ടോ ഇ2എസ്-ന്റെ ഫ്രെയിം ബോക്‌സിയാണ്, 8.49എം എം കനമാണ് ഉള്ളത്. ഇതിന് സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. മോട്ടറോള ഫ്രെയിം സ്മൂത്തായി ഫിനിഷ് ചെയ്തിട്ടുണ്ട്. അതിനാൽ കയ്യിൽ വേദന അനുഭവപ്പെടുന്നതിനുള്ള സാധ്യത കുറയുന്നു. മോട്ടോ ഇ32എസ് 185 ഗ്രാം ഭാരമുള്ളതാണ്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോൺ IP52 റേറ്റുചെയ്തിരിക്കുന്നു.

6.5 ഇഞ്ച് എച്ച്ഡീ+ ഐപിഎസ് ഡിസ്‌പ്ലേയാണ് മോട്ടോ ഇ32എസ്. ഇതിന് 90Hz റിഫ്രഷ് റേറ്റ്, 500 നിറ്റ്‌സ് പീക്ക് തെളിച്ചം, സ്‌ക്രാച്ച് സംരക്ഷണത്തിനായി പാണ്ട ഗ്ലാസ് എന്നിവയുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറയ്ക്ക് മുകളിൽ ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്. ഡിസ്‌പ്ലേയ്ക്ക് ശ്രദ്ധേയമായ കട്ടിയുള്ള ബെസലുകൾ ഉണ്ടെങ്കിലും ബജറ്റ് സെഗ്‌മെന്റിൽ ഇവ സ്വീകാര്യമാണ്. മോട്ടോ ഇ32എസ്-ന്റെ രണ്ട് വേരിയന്റുകളിൽ ഒന്ന് 3ജിബി റാമും 32ജിബി സ്റ്റോറേജും മറ്റൊന്ന് 4ജിബി റാമും 64ജിബി സ്റ്റോറേജും ഉൾപ്പെടുന്നു. ഒരു ആമുഖ ഓഫറിന്റെ ഭാഗമായി, മോട്ടറോള ബേസ് വാരിയൻ്റ് പരിമിത കാലത്തേക്ക് 8,999 രൂപയ്ക്ക് നൽകും. ഉയർന്ന വേരിയന്റിന് 9,999 രൂപയാണ് വില. തുടക്ക ഓഫറിന് ശേഷമുള്ള വിലകൾ എന്തായിരിക്കുമെന്ന് മോട്ടറോള വ്യക്തമാക്കിയിട്ടില്ല. നിങ്ങൾക്ക് സ്ലേറ്റ് ഗ്രേ അല്ലെങ്കിൽ മിസ്റ്റി സിൽവർ എന്നിവയിൽ മോട്ടോ ഇ32 തിരഞ്ഞെടുക്കാം

 

Anu

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

2 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

3 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

4 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

5 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

5 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

7 hours ago