Film News

നടി പ്രയാഗയുടെ പുതിയ കോലം കണ്ടോ? ഇതിനെല്ലാം കാരണം ആ ഒറ്റ ഒരുത്തനാണ് എന്ന് പ്രേക്ഷകർ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പ്രയാഗ മാർട്ടിൻ. നാടൻ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് രാമലീല എന്ന സിനിമയിലൂടെ സാക്ഷാൽ ദിലീപിന്റെ വരെ നായികയായി താരം പ്രത്യക്ഷപ്പെട്ടു. എന്നാൽ പിന്നീട് താരത്തിന് അധികം മികച്ച വേഷങ്ങൾ ഒന്നും തന്നെ മലയാള സിനിമയിൽ നിന്നും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത.

- Advertisement -

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. അടുത്തിടെ താരം വലിയ രീതിയിലുള്ള ഒരു മേക്കോവർ നടത്തിയിരുന്നു. മുടിക്ക് വ്യത്യസ്തമായ കളർ ഒക്കെ അടിച്ചു കൊണ്ട് ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ഒരുപാട് ആളുകൾ നടിയുടെ മുടിയുടെ നിറത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എങ്കിലും താരം പറഞ്ഞത് ഇങ്ങനെയായിരുന്നു – അടിച്ച കളർ മാറിപ്പോയതാണ്. ഇതുകൂടാതെ നടിയുടെ ഒരുപാട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇതുകൂടാതെ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിലും താരത്തിന്റെ സാന്നിധ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആയിരുന്നു താരം പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന നടിയുടെ വീഡിയോ എല്ലാം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഒരുപാട് ആളുകൾ ആയിരുന്നു നടിയുടെ എക്സ്പ്രഷൻസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

അതേസമയം ഇപ്പോൾ നടിയുടെ മറ്റൊരു ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കറുത്ത ഗൗണിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഇത്തവണ മേക്കപ്പ് വളരെ കൂടിപ്പോയി എന്നും ഇതിനെല്ലാം കാരണം മേക്കപ്പ്മാൻ ഒറ്റ ഒരുത്തനാണ് എന്നുമാണ് ഇതിനെ താഴെ വരുന്ന കമന്റുകൾ. അതേസമയം മേക്കപ്പ് ഇടണമോ വേണ്ടയോ എന്നതും അതുപോലെ തന്നെ എത്രത്തോളം മേക്കപ്പ് വേണമെന്നതും ഒക്കെ അവരുടെ മാത്രം ഇഷ്ടമാണ് എന്നുമാണ് ഇവരെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോൾ പ്രതികരിക്കുന്നത്.

Athul

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

41 mins ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

55 mins ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

12 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

12 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

12 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

12 hours ago