മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്. എന്നാൽ ഇന്ന് മലയാളത്തിലെ മുൻനിര യുവനടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ ആണ് താരം മലയാള സിനിമയിൽ നിന്നും സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ നിരവധി അന്യഭാഷാ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
നാളെ ചിങ്ങം ഒന്നാം തീയതിയാണ്. മലയാളികൾക്ക് എല്ലാവർക്കും തന്നെ വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ് നാളെ. കഴിഞ്ഞതെല്ലാം മറന്നു പുതിയ ഒരു ജീവിതശൈലി തുടങ്ങുവാൻ ഏറ്റവും പറ്റിയ ദിവസമാണ് ചിങ്ങം. ഇപ്പോൾ ഉണ്ണി മുകുന്ദനും ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
സിനിമ മേഖലയിൽ വന്നിട്ട് വർഷങ്ങളായി എങ്കിലും ഇതുവരെ ഉണ്ണിമുകുന്ദൻ ഒരു താര പരിവേഷം സ്വന്തമാക്കിയിട്ടില്ല. മലയാളത്തിലെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഒരാൾ എന്നതിനപ്പുറത്തേക്ക് ഒരു സൂപ്പർ താരമായി മാറിയിട്ടില്ല ഉണ്ണി മുകുന്ദൻ. എന്നാൽ അതിനുള്ള തുടക്കമായിരിക്കും നാളെ എന്നാണ് അറിയാൻ സാധിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ആയിരിക്കും നായകനായി എത്തുന്നത്. വൈശാഖ് ആയിരിക്കും സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. അതേസമയം ഉദയ കൃഷ്ണ ആയിരിക്കും സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
ഒരു മാസ് ആക്ഷൻ ത്രില്ലർ ആയിട്ട് ആയിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മല്ലൂസിംഗ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഉണ്ണിമുകുന്ദനും വൈശാഖും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. ഇതേ ടീം രണ്ടു വർഷങ്ങൾക്കു മുൻപ് ബ്രൂസിലി എന്ന പേരിൽ ഒരു ചിത്രം അനൗൺസ് ചെയ്തിരുന്നു. ഈ സിനിമ തന്നെയാണോ നാളെ പ്രഖ്യാപിക്കുന്നത് എന്ന കാര്യത്തിൽ അണിയറക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നാളെ കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ വച്ചായിരിക്കും സിനിമയുടെ പ്രഖ്യാപനം.