World

2 മുസ്ലിം യുവതികൾക്കായി 145 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ ന്യൂയോർക്ക് സിറ്റി, കാരണം ഇത്

ന്യൂയോർക്ക് സിറ്റി ഇപ്പോൾ 17.5 മില്യൺ ഡോളർ, അതായത് ഏകദേശം 145 കോടി ഇന്ത്യൻ രൂപ രണ്ട് മുസ്ലിം യുവതികൾക്കായി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം എന്ന നിലയിലാണ് ഈ തുക ഈ യുവതികൾക്ക് കൈമാറുന്നത്. അമേരിക്കൻ പൗരത്വമുള്ള രണ്ട് മുസ്ലിം യുവതികൾ ആണ് ഇവർ. ഇവരുടെ അവകാശങ്ങളെ പോലീസ് ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണ് ന്യൂയോർക്ക് സിറ്റി ഇപ്പോൾ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

- Advertisement -

തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് യുവതികൾ ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപ് രണ്ടുപേരുടെയും ഫോട്ടോഗ്രാഫ് എടുക്കുവാൻ വേണ്ടി അവരെ അവരുടെ ഹിജാബുകൾ മാറ്റുവാൻ നിർബന്ധിച്ചു എന്നതാണ് പരാതിയിൽ പറയുന്നത്. ഇത് അവരുടെ അവകാശത്തിന്റെ ലംഘനമാണ് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. മാൻഹേട്ടൻ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പിന്നീട് കേസ് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. ഇതിനൊടുവിൽ ആണ് നഷ്ടപരിഹാരം നൽകുവാൻ ന്യൂയോർക്ക് സിറ്റി തയ്യാറായിരിക്കുന്നത്. യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് അനാലിസ ടോറസിൻ്റെ അന്തിമ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ.

ലീഗൽ ഫീസുകളും മറ്റ് ചെലവുകളും കഴിച്ച് ഏകദേശം 13 മില്യൺ ഡോളർ ആയിരിക്കും ഇരുവർക്കും ആയി ലഭിക്കുന്നത്. ഏകദേശം 108 കോടി ഇന്ത്യൻ രൂപ വരും ഇത്. ഓരോരുത്തർക്കും ഏകദേശം 7000 മില്യൺ ഡോളർ മുതൽ 13,000 മില്യൺ ഡോളറിന് ഇടയിൽ ആയിരിക്കും ലഭിക്കുക.

2018 വർഷത്തിലാണ് കേസ് ഫയൽ ചെയ്തത്. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടായത് കാരണം താങ്കൾക്ക് വലിയ രീതിയിലുള്ള അപമാനവും ട്രോമയും ഉണ്ടായി എന്നാണ് ഇവർ പറയുന്നത്. ഹിജാബ് തങ്ങളുടെ മതത്തിൻറെ ഭാഗമാണ് എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഹിജാബ് ഊരുവാൻ പറഞ്ഞപ്പോൾ ഞാൻ നഗ്നയായതു പോലെയുള്ള ഫീലാണ് എനിക്കുണ്ടായത് എന്നാണ് ഹർജി സമർപ്പിച്ച ഒരു യുവതി പറയുന്നത്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

6 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

6 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

7 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

7 hours ago