കഴിഞ്ഞദിവസം ആയിരുന്നു മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാം പേജിലും അജ്ഞാതമായ കുറച്ച് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ആദ്യം എല്ലാവരും കരുതിയത് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം പേജും ആരോ ഹാക്ക് ചെയ്തു എന്നാണ്. പിന്നീട് ആണ് ആളുകൾ ഇത് ലാലേട്ടൻ തന്നെ പങ്കുവെക്കുന്നത് ആണ് എന്ന് മനസ്സിലായത്. വരാനിരിക്കുന്ന എന്തോ വലിയ സർപ്രൈസിന്റെ സൂചനകൾ ആയിട്ടാണ് ആരാധകർ മാത്രമല്ല പ്രേക്ഷകരും ഇതെല്ലാം കണ്ടത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ അപ്ഡേറ്റ് ആണ് ഇത് എന്ന തരത്തിൽ വ്യാഖ്യാനങ്ങൾ വന്നു. എന്നാൽ അതിൽ യാതൊരുവിധ സ്ഥിരീകരണവും ഇല്ലായിരുന്നു. സംഭവം എന്താണെന്ന് അറിയാതെ പ്രേക്ഷകർ നട്ടംതിരിയുകയായിരുന്നു ഇന്നലെ. ഇന്ന് വൈകുന്നേരം അതേസമയത്ത് ലാലേട്ടൻ ഒരുപാട് ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചു. എന്നാൽ ഇതിൽ ഒന്നിൽ ലിജോ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അതോടെ സസ്പെൻസ് മുഴുവൻ പുറത്തായി.
ലിജോ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ അപ്ഡേറ്റ് തന്നെയാണ് ഇത് എന്ന് എല്ലാവരും ഉറപ്പിച്ചു. വ്യത്യസ്തമായ ലുക്കിൽ ആണ് മോഹൻലാൽ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗുസ്തിക്കാരൻ ആയിട്ടാണ് മോഹൻലാൽ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. രാജസ്ഥാനിലും തെലങ്കാനയിലും ആണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്നലെയും ഇന്നുമായി പങ്കുവെച്ചാൽ ചിത്രങ്ങളിൽ നിരവധി മണൽത്തരികൾ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം സിനിമയുടെ പേര് നാളെ വൈകിട്ട് 5 മണിക്ക് ആയിരിക്കും പ്രഖ്യാപിക്കുന്നത്. മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ എന്നാണ് സിനിമയുടെ ടാഗ് ലൈൻ തന്നെ. മോഹൻലാലിനെ പോലെ ഒരു കൊമോഷൻ സൂപ്പർ താരം ലിജോ ജോസ് പല്ലിശ്ശേരിയെ പോലെ ഒരു പാരലൽ സംവിധായകനു ഡേറ്റ് കൊടുക്കുന്നതിൽ വലിയ അഭിമാനത്തിലാണ് മലയാളികൾ എല്ലാവരും തന്നെ.
ജാസ്മിന്, ജിന്റോ, അർജുന്, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…
ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…