മീറ്റിയോർ 350 ഇന്ത്യയിൽ അവതരിപ്പിച്ചത് തണ്ടർബേർഡിന് ഒരു പകരക്കാരൻ എന്നോണം ആണ്. എന്നാൽ വാഹന പ്രേമികൾക്കിടയിൽ ഇടംനേടി വിൽപ്പനയിൽ മുന്നേറുകയാണ് ഈ വാഹനം. റോയൽ എൻഫീൽഡ് ഇപ്പോൾ ഈ മോഡലിന് പുതിയൊരു വാരിയൻറും കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ക്രൂയിസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു മോഡൽ ആണെന്ന ഖ്യാതി കൂടി ഇതിനുണ്ട്. മാറ്റങ്ങൾ വരുത്തിയ പുതിയ മോഡൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പുറത്തിറങ്ങും എന്നാണ് പറയുന്നത്. കൂടുതൽ യുവാവായിട്ടാവും മീറ്റിയോർ 350 വിപണിയിലേക്ക് എത്തുക.
പുതിയ മീറ്റ്യോർ തണ്ടർബേർഡ് സ്പോർട്ടി വാഹനങ്ങൾ പോലെ സമാനമായ മാറ്റങ്ങളോടെ ആവും വാഹനപ്രേമികൾക്കിടയിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്പോർടീ നിറങ്ങളും ഉപയോഗിച്ച് ആകർഷകമായ ലുക്കിലാണ് മറ്റു വേരിയൻ്റുകൾ റോയൽ എൻഫീൽഡ് മോഡി പിടിപ്പിച് ഇറക്കാറുള്ളത്. കൂടുതലും യുവതലമുറയിൽപെട്ട ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് വരും മാറ്റങ്ങൾ എന്ന് അനുമാനിക്കുന്നു.
നിരവധി അപ്ഡേറ്റുകൾ ആണ് മീറ്റിയോർ 350x പതിപ്പിൽ പ്രതീക്ഷിക്കുന്നത്. 18 ഇഞ്ച് അലോയ് വീൽ മുന്നിൽ ലഭിക്കും എന്നതാണ് ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്. പിൻഭാഗത്ത് സാധാരണ സ്റ്റാൻഡേർഡ് മോഡൽ ഇതുപോലെ 17 ഇഞ്ച് തന്നെയായിരിക്കും ഇത്. സീറ്റ് ഡിസൈനിലും കാര്യമായ മാറ്റങ്ങൾ ആയിരിക്കും എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള കോസ്മെറ്റിക് മാറ്റങ്ങൾ അല്ലാതെ കാര്യമായ മെക്കാനിക്കൽ അപ്ഡേറ്റുകൾ ഒന്നും തന്നെ ഉണ്ടാവില്ല.