Film News

കുഞ്ഞിന് രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട്, ഇനിയും വൈകിപ്പിക്കാൻ സാധിക്കില്ല, സർജറി ചെയ്യുവാൻ തീരുമാനിച്ച ബഷീറും കുടുംബവും – ആരാധകർക്ക് ഒരു സങ്കടവാർത്ത, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു ഭാര്യമാർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. ഇദ്ദേഹത്തിൻറെ രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ഗർഭിണിയാണ്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ആയിരുന്നു ഈ വാർത്ത പുറത്തുവന്നത്. ഇപ്പോൾ ഈ കുടുംബത്തിലേക്ക് വരാൻ പോകുന്ന മൂന്നാമത്തെ അതിഥിയെ കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ.

- Advertisement -

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഈ യൂട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വളരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലെ ഒരു വ്യക്തിയുടെ ആരോഗ്യ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ ആണ് ഇദ്ദേഹം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആരാധകർ എല്ലാവരും തന്നെ ഈ വാർത്ത അറിഞ്ഞതോടെ വളരെ സങ്കടത്തിലാണ്.

ഇദ്ദേഹത്തിന് ഇപ്പോൾ രണ്ടു മക്കൾ ആണ് ഉള്ളത്. ഇളയ മകനാണ് സൈഗു. ശ്വാസ തടസ്സം നേരിടുന്നു എന്നാണ് ബഷീർ പറയുന്നത്. “സൈഗുവിൻ്റെ മൂക്കിൽ ഒരു ദശ ഉണ്ടായിരുന്നു. അത് വളരുകയായിരുന്നു. ഡോക്ടർ മരുന്നു നൽകിയിരുന്നു എങ്കിലും ഫലം ഉണ്ടായില്ല. രാത്രി ഉറങ്ങുവാൻ വലിയ ബുദ്ധിമുട്ട് ആണ് ഇപ്പോൾ നേരിടുന്നത്. ശരിയായ വിധത്തിൽ ശ്വാസം എടുക്കാൻ കഴിയുന്നില്ല. ഉറക്കത്തിൽ എഴുന്നേറ്റ് ഇരുന്നു ഉറങ്ങുന്ന അവസ്ഥ വരെ ഉണ്ട്. സർജറി ചെയ്യണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ സർജറി പേടി ആയതുകൊണ്ട് ചെയ്യുന്നില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ അവസ്ഥ കണ്ടു നിൽക്കാൻ സാധിക്കുന്നില്ല. സർജറി ചെയ്യുവാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ” – ബഷീർ പറയുന്നു.

അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ സുഹാന പറയുന്നത് ഇങ്ങനെയാണ് – “ഇതിനുമുൻപും മകന്റെ പ്രശ്നങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ സർജറി ഒന്നും വേണ്ടിവരില്ല എന്നാണ് പലരും കമൻറ് ചെയ്തത്. ഹോമിയോ ഡോക്ടറെ കാണിക്കുവാൻ പലരും പറഞ്ഞു. ഹോമിയോ ഡോക്ടറെ കാണിച്ചു എങ്കിലും പഥ്യം തെറ്റി. കാര്യങ്ങളെല്ലാം നിയന്ത്രിക്കാൻ ശ്രമിച്ചു. എങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ അവൻ ഒട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഇനിയും നീട്ടി കൊണ്ടുപോയാൽ ശരിയാവില്ല”. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ കുഞ്ഞിന് മികച്ച ആരോഗ്യം ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത് ഒരു മൈനർ സർജറി മാത്രമായിരിക്കും എന്നും ചെറിയ കുട്ടികളിൽ സാധാരണ കാണുന്ന ഒരു അവസ്ഥയാണ് ഇത് എന്നുമാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

1 hour ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

3 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

4 hours ago