മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വനിതാ വിജയകുമാർ. പ്രശസ്ത താരങ്ങളിൽ ഒരാളായ വിജയകുമാറിന്റെ മകളാണ് ഇവർ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. നിരവധി മലയാളം സിനിമകളിലും ഇവർ നായികയായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ ഇവർ അത്ര സജീവമല്ല.
ഇവർ നാലു വിവാഹങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ചെയ്ത വിവാഹങ്ങൾ എല്ലാം തന്നെ അധികം വൈകാതെ വേർപിരിയുകയായിരുന്നു ചെയ്തത്. അതിൻറെ പേരിൽ നിരവധി തവണ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിമാരിൽ ഒരാൾ ആണ് വനിതാ വിജയകുമാർ. ഇതിനുശേഷം താരം ഏത് പുരുഷതാരത്തിനൊപ്പം ഒരു ഫോട്ടോ പങ്കിടാലും അദ്ദേഹത്തെ വിവാഹം കഴിക്കുവാൻ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ വരാറുണ്ട്. അത്തരത്തിൽ ഒരു വിവാദമാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്.
താരം കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. പവർ സ്റ്റാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടൻ ശ്രീനിവാസന്റെ ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിൻറെ കവിളിൽ പിടിച്ചു ചുംബിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ ആണ് ഇവർ പകർത്തി ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്.
രസകരമായ ക്യാപ്ഷൻ ആണ് ഇവർ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. “എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളുമായി ഹൃദയം തുറന്നുള്ള ഒരു ചർച്ച നടത്തി. വൈകാതെ തന്നെ അത് നിങ്ങളിലേക്ക് എത്തും” – ഇതാണ് താരം പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷൻ. ഒരു വാർത്ത വരാൻ പോകുന്നുണ്ട് എന്നും അതിനു വേണ്ടി കാത്തിരിക്കുക എന്നുമുള്ള തരത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നടിയുടെ ആറാമത്തെ വിവാഹമാണ് ഇപ്പോൾ നടക്കാൻ പോകുന്നത് എന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഇതൊക്കെ വെറും പ്രമോഷൻ പരിപാടികൾ ആണ് എന്നും ഏതെങ്കിലും പരിപാടിയുടെ പ്രമോഷന്റെ ഭാഗമായി ആയിരിക്കും ഇങ്ങനെയൊക്കെ പറയുന്നത് എന്നുമാണ് ബുദ്ധിയുള്ള പ്രേക്ഷകർ പറയുന്നത്.