അടുത്തിടെ മലയാളം സിനിമ കണ്ട അത്ഭുത സിനിമകളിൽ ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സിനിമ ഇറങ്ങുന്നതിനു മുൻപ് സിനിമ ഒരു വലിയ വിജയം ആകും എന്ന് ഒരുവിധം എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു എങ്കിലും മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയമായി മാറും എന്ന് ആരും തന്നെ പ്രതീക്ഷിച്ചു കാണില്ല. പുലിമുരുകൻ എന്ന സിനിമയുടെയും 2018 എന്ന സിനിമയുടെയും കളക്ഷൻ റെക്കോർഡ് ആണ് ഈ സിനിമ തിരുത്തിക്കുറിച്ചത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ഗുണ കേവിൽ അകപ്പെടുന്ന ഒരു വ്യക്തിയെയും അദ്ദേഹത്തെ രക്ഷിക്കുവാൻ അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ശ്രമിക്കുന്നതും ആണ് സിനിമയിൽ കാണിക്കുന്നത്. സുഭാഷ് എന്ന കഥാപാത്രമാണ് ഗുഹയിൽ അകപ്പെടുന്നത്. ശ്രീനാഥ് ഭാസി ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്ലൈമാക്സിൽ ഇദ്ദേഹത്തിന്റെ മേക്കോവർ വലിയ രീതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ശരീരം മുഴുവൻ ചെളിയും മുറിവും ആയിട്ടായിരുന്നു ഇദ്ദേഹം ഗുഹയിൽ നിന്നും പുറത്തുവന്നത്. ഇപ്പോൾ എങ്ങനെയാണ് ഈ മേക്കോവർ നടത്തിയിരിക്കുന്നത് എന്നാണ് സംവിധായകൻ ചിദംബരം പറയുന്നത്.
“മഴപെയ്തതിനുശേഷം ഉള്ള ചെളിയാണ് ദേഹത്ത് കാണിക്കേണ്ടത്. ക്ലൈമാക്സിൽ ചെയ്തത് പ്രോസ്തടിക്ക് മേക്കപ്പ് ആയിരുന്നില്ല. അത് ഓറിയോ ബിസ്ക്കറ്റ് ആയിരുന്നു. ഇത് മേക്കപ്പിൽ ഉപയോഗിക്കുന്ന ഒരു ടെക്നിക് ആണ്. ചെളിയും മുറിവും ഒക്കെ കാണിക്കുവാനുള്ള ഒരു പൊടിക്കൈ. റോണക്സ് സേവിയർ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തോടാണ്. ഒരു സീനിയർ മേക്കപ്പ് മാൻ ആണ് അദ്ദേഹം. ബിസ്ക്കറ്റ് ദേഹത്ത് തേച്ചു വെച്ചതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഉടുമ്പ് കടിക്കുമായിരുന്നു. ഈ മെയ്കോവർ കണ്ട് സൗബിൻ പോലും ഞെട്ടി പോയിട്ടുണ്ട്” – സംവിധായകൻ പറയുന്നു.
അതേ സമയം കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഈ സിനിമ വലിയ വിജയമാണ് സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മലയാളം സിനിമയ്ക്ക് തമിഴ്നാട്ടിൽ ഇത്രയും വലിയ ഒരു വരവേൽപ്പ് ലഭിക്കുന്നത്. പിന്നീട് സിനിമ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച വരവേൽപ്പ് തന്നെയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.
ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…