മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എയ്ഞ്ചലീൻ. നല്ല സമയം എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ ഇവർ അവതരിപ്പിച്ചിട്ടുണ്ട് എന്നത്. എന്നാൽ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഈ സിനിമയുടെ റിവ്യൂ പറഞ്ഞപ്പോൾ ആയിരുന്നു. മാരകമായ ലഹരി മരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് നല്ല സമയം എന്ന് തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. ഇതിനെ ലഘൂകരിച്ചു സംസാരിക്കുന്ന തരത്തിലുള്ള പരാമർശം ആയിരുന്നു ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഇതിനുശേഷം പിന്നീട് ഈ വിഷയത്തിൽ ഇവർ മാപ്പ് പറഞ്ഞുകൊണ്ട് എത്തിയിരുന്നു. ഇപ്പോൾ ഇവർ ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ്. ഈ സംഭവത്തിൽ ഇവർ നടത്തുന്ന പരാമർശം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ലൈവ് കണ്ട ഒരു പ്രേക്ഷകനാണ് ഇത് മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ അത് കാണാൻ പറ്റുമോ എന്ന് വേണം നമ്മൾ കാത്തിരുന്നു കാണാൻ.
“ഞാൻ ആ കാര്യങ്ങൾ ഒന്നും തന്നെ അബദ്ധത്തിൽ പറഞ്ഞത് അല്ല. തമാശയ്ക്കും അല്ല. സൊസൈറ്റിയിൽ കയറിപ്പറ്റി എന്റെ ഒരു കുറുക്കു വഴി അതായിരുന്നു. അത് നിങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ലേ? ഇതറിഞ്ഞിട്ടാണ് ബിഗ് ബോസുകാർ എന്നെ വിളിച്ചത് പോലും. എൻറെ വായിൽ നിന്നും വീണു പോയത് ഒന്നുമല്ല, ഞാൻ മനപ്പൂർവം അങ്ങനെ പറഞ്ഞത് തന്നെയാണ്. ഇത് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്. ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ആരും വൈറലാക്കില്ല. നെഗറ്റീവ് ഇമേജിലൂടെ മാത്രമേ സൊസൈറ്റിയിൽ കയറി പറ്റാൻ സാധിക്കുകയുള്ളൂ എന്ന് എനിക്ക് ബോധ്യമായതാണ്. അതാണ് എൻറെ ലൈഫ് എന്നെ പഠിപ്പിച്ചത്. പോസിറ്റീവ് ആയിട്ട് വരുവാനുള്ള അവസരങ്ങൾ എനിക്ക് കിട്ടാത്തത് കൊണ്ടാണ് നെഗറ്റീവ് അവസരങ്ങൾ ഞാൻ തിരഞ്ഞെടുത്തത്” – താരം പറയുന്നു.
അതേസമയം ഫാമിലിയിൽ നിന്നും സൊസൈറ്റിയിൽ നിന്നുമാണ് തനിക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് എന്നും താൻ എന്തൊക്കെ നല്ലത് ചെയ്താലും അവർ എപ്പോഴും അതിനെ നെഗറ്റീവ് ആയിട്ട് മാത്രമേ കാണുകയുള്ളൂ എന്നുമാണ് താരം പറഞ്ഞത്. ഇതിനു മുൻപ് താരം ജീവിതകഥ ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞിരുന്നു. വീട്ടുകാരുടെ ഭാഗത്തുനിന്നും കാമുകന്റെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആയിരുന്നു താരം നേരിട്ടത് എന്നാണ് താരം പറയുന്നത്.